Monday October 22, 2018
Latest Updates

ലിഗയുടെ മരണം:പിടി കൂടിയത് യഥാര്‍ഥ പ്രതികളെയല്ലെന്ന് ഭര്‍ത്താവ് ആന്‍ഡ്രു,സത്യം തെളിയും വരെ പൊരുതും,കേസ് സി ബി ഐ അന്വേഷിക്കണം 

ലിഗയുടെ മരണം:പിടി കൂടിയത് യഥാര്‍ഥ പ്രതികളെയല്ലെന്ന് ഭര്‍ത്താവ് ആന്‍ഡ്രു,സത്യം തെളിയും വരെ പൊരുതും,കേസ് സി ബി ഐ അന്വേഷിക്കണം 

തിരുവനന്തപുരം: കേരളത്തില്‍ കൊല്ലപ്പെട്ട അയര്‍ലണ്ടിലെ സ്വോര്‍ഡ്സില്‍ നിന്നുള്ള ലിഗ സ്‌ക്രോമാന്റെ ഭര്‍ത്താവ് ആന്‍ഡ്രു ജോര്‍ഡന്‍ നിശബ്ദത ഭേദിച്ച് രംഗത്തെത്തി.ഭാര്യ ലിഗയുടെ മരണത്തെ തുടര്‍ന്ന് അന്വേഷണത്തിന്റെ പേരില്‍ കേരള സര്‍ക്കാര്‍ കാട്ടിക്കൂട്ടിയതും,മരണാനന്തരം ഉണ്ടാക്കിയ സംഭവങ്ങളുമെല്ലാം ഒരു നാടകത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ആന്‍ഡ്രുവിന്റെ പുതിയ വെളിപ്പെടുത്തല്‍.

കേരളത്തില്‍ നിന്ന് തന്നെ പൊരുതാനാണ് ആന്‍ഡ്രുവിന്റെ പദ്ധതി. സിബിഐയെ കൊണ്ട് ലിഗയുടെ മരണം അന്വേഷിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തി സുപ്രീം കോടതിയെ സമീപിക്കും.സമാനമായ കുറ്റകൃത്യങ്ങളുടെ നിരവധി ഇരകളുടെ കുടുംബങ്ങളുമായി ബന്ധം സ്ഥാപിച്ച് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട ക്രിമിനല്‍ നീതിന്യായ സംവിധാനത്തിന്റെ പൂര്‍ണമായ പരിഷ്‌ക്കരണത്തിനായി പരിശ്രമിക്കുമെന്നും ആന്‍ഡ്രു ജോര്‍ഡന്‍ പറയുന്നു.

ലിഗയെ കണ്ടെത്താനായുള്ള ശ്രമങ്ങളുടെ ഭാഗമായി പൊതു സമൂഹത്തില്‍ നിന്നും പിരിച്ചെടുത്ത പണം ഇനിയുമുള്ള നിയമ പോരാട്ടങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും,പിന്നീട് കണക്കുകള്‍ വെളിപ്പെടുത്തുമെന്നും ആന്‍ഡ്രു പറഞ്ഞു.7260 യൂറോയാണ് ഇതേവരെ ഈ ഫണ്ടിലേക്ക് ലഭിച്ചത്.

ലിഗയുടെ ആത്മശാന്തിയ്ക്കായി ലാത്വിയന്‍ നഗരമായ റിഗയിലും,തിരുവന്തപുരത്തെ നന്ദന്‍കോട് തിരുഹൃദയ പള്ളിയിലും കഴിഞ്ഞ ദിവസം അനുസ്മരണ ചടങ്ങുകള്‍ ഒരുക്കിയിരുന്നു.ലിഗയുടെ സഹോദരി ഇലിസ ലാത്വിയയിലേക്ക് മടങ്ങിപ്പോയിരുന്നു.

Scroll To Top