Sunday October 21, 2018
Latest Updates

ലിഗയുടെ കൊലപാതകത്തിന് ഉത്തരവാദികളായവരുടെ അറസ്റ്റ് വൈകുന്നു,തിരക്കഥ മെനഞ്ഞ പൊലീസിന് ഇനിയും പൂര്‍ണ്ണ തെളിവുകള്‍ ലഭച്ചിട്ടില്ലെന്ന് സൂചനകള്‍ 

ലിഗയുടെ കൊലപാതകത്തിന് ഉത്തരവാദികളായവരുടെ അറസ്റ്റ് വൈകുന്നു,തിരക്കഥ മെനഞ്ഞ പൊലീസിന് ഇനിയും പൂര്‍ണ്ണ തെളിവുകള്‍ ലഭച്ചിട്ടില്ലെന്ന് സൂചനകള്‍ 

തിരുവനന്തപുരം :കൃത്യമായ തെളിവുകള്‍ ഉറപ്പിക്കാന്‍ പോലീസ് തിരച്ചില്‍ തിരച്ചില്‍ തുടരവേ ലിഗയെ കൊലപ്പെടുത്തിയവരുടെ അറസ്റ്റ് നീളുന്നു.ഇനിയും ഏതാനം രാസപരിശോധനാ ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ടെന്നും അതിന് ശേഷമേ അറസ്റ്റ് ഉണ്ടാവുകയുള്ളെന്നും വ്യക്തമാക്കിയ പോലീസ് ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തും പരിസരപ്രദേശങ്ങളിലും ഇന്ന് രാവിലെയും തിരച്ചില്‍ നടത്തി.

പോലീസ് കസ്റ്റഡിയില്‍ എടുത്ത ആജാനുബാഹുവായ വാഴമുട്ടം സ്വദേശിയെക്കുറിച്ചു പൊലീസിനു ലഭിച്ച സാക്ഷിമൊഴികളാണ് ഇയാളെ പ്രതിയാക്കി മുന്നോട്ടു പോകാനുള്ള കാരണം. സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ ഇയാളാകാമെന്ന കണക്കുകൂട്ടലിലാണു പൊലീസ്. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഇയാളുടെയും സുഹൃത്തുക്കളുടെയും പ്രധാന വിഹാരകേന്ദ്രമാണു പനത്തുറയിലെ കണ്ടല്‍ക്കാട്.അതിനാല്‍ ഇയാളെ പ്രതിസ്ഥാനത്ത് നിര്‍ത്തി കുറ്റം എങ്ങനെയും കണ്ടെത്താം എന്നാണ് പോലീസ് ഭാഷ്യം.
40 വയസ്സുള്ള ഇയാള്‍ യോഗാഭ്യാസിയും അനധികൃത ടൂറിസ്റ്റ് ഗൈഡുമാണ്. കോവളത്തും മറ്റുമെത്തുന്ന ടൂറിസ്റ്റുകളുമായി അടുപ്പമുണ്ടാക്കുകയാണ് ഇയാളുടെ രീതി. കോവളം ബീച്ചില്‍ രാവിലെ സമയങ്ങളില്‍ അഭ്യാസപ്രകടനം നടത്തുന്നതും ശീലമാണത്രേ. യോഗ പരിശീലനം എന്ന പേരിലാണ് ടൂറിസ്റ്റുകളെ വലയിലാക്കുന്നത്. ലിഗയുടെ മൃതദേഹം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ കിടന്നപ്പോഴും ഇയാള്‍ അവിടെ എത്തിയിരുന്നതായി സൂചനയുണ്ട്.

ഇയാളെ കണ്ട പരിചയക്കാരന്‍ അടുത്തിടെ ഇങ്ങോട്ടൊന്നും വന്നില്ലേ എന്നു ചോദിച്ചപ്പോള്‍ ഒന്നും മിണ്ടാതെ മടങ്ങിയെന്നും പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. ചോദ്യംചെയ്യലില്‍ ഇയാള്‍ സഹകരിക്കാത്തതിനാല്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ക്കായി പൊലീസ് കാത്തിരിക്കുകയാണ്. ചോദ്യം ചെയ്യലിനായി മനഃശാസ്ത്രജ്ഞന്റെയും സഹായം തേടിയിട്ടുണ്ടെന്നാണു സൂചന.

സമീപത്തു കണ്ട ബോട്ടിലും വള്ളിപ്പടര്‍പ്പിലും ചില ശരീര അവശിഷ്ടങ്ങള്‍ ഫൊറന്‍സിക് സംഘം കണ്ടെത്തി. ഇവ ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കും. ലഹരിമരുന്നു കേസുകളില്‍ സ്ഥിരമായി പ്രതികളാകുന്നവരില്‍ സ്ഥലത്തില്ലാത്തവരുടെ പട്ടിക പൊലീസ് എടുത്തിരുന്നു. ഇങ്ങനെ കസ്റ്റഡിയിലെടുത്ത തിരുവല്ലം സ്വദേശിയിലൂടെയാണു പാറവിള സ്വദേശിയായ യോഗ പരിശീലകനിലേക്ക് പൊലീസ് അന്വേഷണം എത്തിയത്.

ചുരുക്കത്തില്‍ ആരെയെങ്കിലും പ്രതിയാക്കി മുഖം രക്ഷിക്കാന്‍ പോലീസ് നിര്‍ബന്ധിതരായിരിക്കുകയാണ്.ആരുടെയെങ്കിലും അറസ്റ്റ് ഇന്ന് ഉണ്ടായേക്കും എന്നാണ് സൂചനകള്‍.

കണ്ടല്‍ കാട്ടിനുള്ളില്‍ മൂന്നുപേര്‍ ചേര്‍ന്ന് ലിഗയെ ഓടിയ്ക്കുന്നത് കണ്ടുവെന്നതിന് പോലും സാക്ഷിമൊഴികള്‍ ‘ഒപ്പിച്ചെടുക്കാന്‍’പൊലീസിന് കഴിഞ്ഞിട്ടുണ്ടത്രെ.

ഇതിനിടെ ബലാത്സംഗമോ പീഡനശ്രമമോ ഇല്ലെന്ന് പോലീസ് പറഞ്ഞതിനാല്‍ എങ്ങനെയാണ് ലിഗ മരിച്ചതെന്ന് പറയേണ്ട ഉത്തരവാദിത്വവും പോലീസ് പിടിയ്ക്കുന്ന കുറ്റവാളികളുടേതാവും.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top