Friday August 17, 2018
Latest Updates

ലിംറിക് സിറ്റിയില്‍ വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അന്വേഷണം പുരോഗമിക്കുന്നു

ലിംറിക് സിറ്റിയില്‍ വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അന്വേഷണം പുരോഗമിക്കുന്നു

ലിംറിക്ക്: ഇരുപത് വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം.ഏപ്രില്‍ പതിനേഴിന് ലിംറിക് സിറ്റിയിലെ എന്നിസ് റോഡ് മേഖലയില്‍ വെച്ചാണ് പെണ്‍കുട്ടിക്കുനേരെ അതിക്രമമുണ്ടായത്.

സംഭവത്തെക്കിറച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നതിങ്ങനെ: ഏപ്രില്‍ പതിനേഴിന് പുലര്‍ച്ചെ മൂന്നുമണിക്കടുത്താണ് എന്നിസ് റോഡിലുള്ള മേയോര്‍സ്റ്റോണ്‍ പാര്‍ക്ക് ടെറസിനടുത്ത് ന വെച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നത്.അക്രമി ഗ്ലൗസ് ധരിച്ചിരുന്നു എന്നത് ആക്രമണം മുന്‍കൂട്ടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന് ഗാര്‍ഡ അനുമാനിക്കുന്നു.

അക്രമിയെ കുറിച്ച വിവരങ്ങള്‍ എല്ലാ ഗാര്‍ഡാ സ്റ്റേഷനുകളിലേക്കും കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതി തദ്ദേശവാസിയല്ലാത്തതിനാല്‍ കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് പുറമെ അന്വേഷണത്തിന്റെ പുരോഗമനത്തിന് ഇന്റര്‍പോള്‍, യൂറോപോള്‍ ഉദ്യോഗസ്ഥരുടെ സഹായം തേടും. പ്രദേശത്തുനിന്നു ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.അന്വേഷണത്തിന്റെ ഭാഗമായി യുവതിയുടെ മൊഴി എടുത്തതായും , സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നവര്‍ ഹെന്റി സ്ട്രീറ്റ് ഗാര്‍ഡ സ്റ്റേഷനില്‍ O61-212400 എന്ന നമ്പറില്‍ വിവരങ്ങള്‍ കൈമാറണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഡെറിക് സ്മാര്‍ട്ട് പറഞ്ഞു.

Scroll To Top