Friday September 22, 2017
Latest Updates

ലിംറിക്കിലെ പൊന്നോണം 2017:ഒരുക്കങ്ങള്‍ ആരംഭിച്ചു 

ലിംറിക്കിലെ പൊന്നോണം 2017:ഒരുക്കങ്ങള്‍ ആരംഭിച്ചു 

ലിംറിക്ക് : ചിങ്ങം പുലര്‍ന്നതോടെ ലീംറിക്കിലെ മലയാളി സമൂഹവും ഓണാഘോഷത്തിന്റെ ലഹരിയിലേയ്ക്ക്. മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മാസം പതിനാറാം തീയതി ഉച്ചയ്ക്ക് 2:30 മുതല്‍ ന്യൂപോര്‍ട്ട് കമ്മ്യൂണിറ്റി ഹാളില്‍ വെച്ചാണ് ഇത്തവണ ലിംറിക്കില്‍ ഓണാഘോഷം നടത്തപ്പെടുന്നത്.

കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന കലാ-കായികയിനങ്ങള്‍, വിഭവസമൃദ്ധമായ ഓണസദ്യ, 2016-17 വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരണം, തിരഞ്ഞെടുപ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.എല്ലാവരെയും ഓണാഘോഷ പരിപാടികളിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബോബി ലൂക്കോസ്:0851123658 
(പ്രസിഡന്റ് )
ബിനു ചാക്കോ:0877673254
(സെക്രട്ടറി)

Scroll To Top