Thursday January 18, 2018
Latest Updates

ലാല്‍ ജോസ് പറയുന്നു…’എനിക്ക് ഒരു തന്തയേയുള്ളു …’

ലാല്‍ ജോസ് പറയുന്നു…’എനിക്ക് ഒരു തന്തയേയുള്ളു …’

കോര്‍ക്ക് :ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസും ,സാഹസിക സഞ്ചാരിയായ സുരേഷ് ജോസഫും ചേര്‍ന്നു നടത്തിയ റിക്കോര്‍ഡ് െ്രെഡവ് കഴിഞ്ഞ ദിവസം ലണ്ടനില്‍ സമാപിച്ചപ്പോള്‍ അവര്‍ നന്ദിയോടെ അനുസ്മരിച്ചത് അയര്‍ലണ്ടില്‍ അവര്‍ക്ക് ലഭിച്ച വിരോചിതമായ സ്വീകരണത്തെകുറിച്ചായിരുന്നുകേരളത്തില്‍ നിന്നുള്ള ഈ സാഹസികരെ അയര്‍ലണ്ടിലെ മലയാളികള്‍ അത്രെയേറെ ആദരവോടെയാണ് സ്വീകരിച്ചത് താനും.റിക്കോര്‍ഡ് െ്രെഡവ് സമാപിച്ച ലണ്ടന്‍ നഗരത്തില്‍ മലയാളികള്‍ ഡബ്ലിനെക്കാള്‍ ഏറെയുണ്ടെങ്കിലും സമാപനത്തിന്‌പോലും അയര്‍ലണ്ടിലെ സ്വീകരണങ്ങള്‍ക്കുള്ളത്ര മാധുര്യം ഉണ്ടായിരുന്നില്ല.

ഡബ്ലിനിലും,നീനായിലും,ലിമറിക്കിലും സ്വീകരണം ഏറ്റുവാങ്ങിയ സുരേഷ് ജോസഫും സംഘവും കോര്‍ക്കില്‍ എത്തിയപ്പോള്‍ അയര്‍ലണ്ട്കാരായ മലയാളികള്‍ ആയി മാറി കഴിഞ്ഞിരുന്നു.തിരക്കിട്ട യാത്രയ്ക്കിടയിലും എല്ലാവരോടും സംസാരിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനും  തമാശ പറയാനുംഇരുവരും  സമയം കണ്ടെത്തി.

ലാല്‍ ജോസിന്റെ ഫോണ്‍ നമ്പര്‍ ചോദിച്ച കോര്‍ക്കിലെ മലയാളിയോട് വാഹനത്തില്‍ എഴുതി വെച്ചിരിക്കുന്ന നമ്പര്‍ തന്നെയാണ് ഫോണ്‍ നമ്പര്‍ എന്ന് പറഞ്ഞെങ്കിലും കോര്‍ക്ക് മലയാളി ശങ്കിച്ചു നിന്നു.’നിങ്ങള്‍ സിനിമാക്കാര്‍ക്കെല്ലാം പല നമ്പര്‍ കാണും,യഥാര്‍ഥ നമ്പര്‍ മതിയെന്ന് പറഞ്ഞപ്പോള്‍ ലാല്‍ ജോസ് ക്ഷുഭിതനായി.മുഖത്ത് ഇരച്ചു വന്ന കോപം തടഞ്ഞു നിര്‍ത്തി പറഞ്ഞു.

‘ഞാന്‍ മേച്ചേരി ജോസഫിന്റെ മകനാണ്.എനിയ്ക്ക് ഒരു തന്തയെ ഉള്ളു.സാധാരണ സിനിമാക്കാരെ കാണുന്നപ്പോലെ എന്നെ കാണണ്ടാ..’പിന്നെ ഒരു സിനിമാ കഥയിലെ പ്പോലെ ഗൗരവം കളഞ്ഞു ലാല്‍ ജോസ് പൊട്ടിച്ചിരിച്ചു.

ടൈറ്റാനിക്ക് അവസാനമായി പുറപ്പെട്ട തുറുമുഖമായ കോവില്‍ എത്തിയപ്പോള്‍ കനത്ത മഴയയിട്ടും ഇരുവരും ആവേശപൂര്‍വ്വമാണ് കാഴ്ച്ചകള്‍ കണ്ടത്.റ്റൈറ്റനിക്കിലെ യാത്രികര്‍ താമസിച്ചിരുന്ന ഹോട്ടലും,അവര്‍ അവസാനം പ്രാര്‍ഥിക്കാന്‍ എത്തിയ പള്ളിയും ,അയര്‍ലണ്ടില്‍ നിന്നും അമേരിക്കയിലെയ്ക്കുള്ള ആദ്യ കുടിയേറ്റക്കാരുടെ സ്മാരകവുമൊക്കെ ചരിത്രാന്വേഷകരെപ്പോലെ ഇരുവരും നോക്കി കണ്ടു.

യാത്രയ്ക്കിടയില്‍ ചലച്ചിത്ര ജീവിതത്തിന്റെ 25 വര്‍ഷങ്ങളെക്കുറിച്ചും ലാല്‍ ജോസിനോട് ചോദ്യമുണ്ടായി.മോഹന്‍ലാലിനെ വെച്ചു പടമെടുക്കത്തതെന്താണ് എന്ന പതിവ് ചോദ്യം ഇവിടെയയുമുണ്ടായി.ഒരു സിനിമയില്‍ മോഹന്‍ ലാലിനെ നായകന്‍ ആക്കാന്‍ ഉദ്ദേശിച്ചാണ് തയ്യാറെടുപ്പ് .നടത്തിയതെങ്കിലും അവസാനം കഥ കേട്ടപ്പോള്‍ ക്ലൈമാക്‌സ് ഇഷ്ട്ടപ്പെടാതെ മോഹന്‍ലാല്‍ പിന്‍മാറിയതാണെന്നും ലാല്‍ ജോസ് വെളിപ്പെടുത്തി.മോഹന്‍ ലാലിന് വേണ്ടി ഒരു തിരക്കഥ തിരയുന്നുണ്ടെന്നും ലാല്‍ ജോസ് സൂചിപ്പിച്ചു.

ദുല്‍ഖര്‍ സല്‍മാന്റെ അഭിനയശൈലിയെ കുറിച്ച് അറിയാനുള്ള അയര്‍ലണ്ടിലെ കൊച്ചു കൂട്ടുകാരുടെ ചോദ്യത്തിനും ലാല്‍ ജോസ് മറുപടി നല്കി.പുതുതലമുറയിലെ താരമെന്ന നിലയ്ക്ക് ദുല്‍ഖറെ കൈകാര്യം ചെയ്യാന്‍ പ്രയാസമുണ്ടോ എന്നതായിരുന്നു ചോദ്യം.ഒരു കണ്ണ് ഇറുക്കിയടച്ച് ലാല്‍ ജോസ് പറഞ്ഞു.’അവന്റെ അപ്പനെ കൊണ്ട് അഭിനയിപ്പിച്ചിട്ടുണ്ട് ഞാന്‍…പിന്നെയാ ഇവന്‍ !..’

അയര്‍ലണ്ടിലെ അവസാന സ്വീകരണ കേന്ദ്രമായിരുന്ന ഡണ്‍ഗാര്‍വനില്‍ ഐറിഷ്മലയാളി പ്രതിനിധിയോട് സംസാരിക്കവെ അയര്‍ലണ്ടില്‍ തീര്‍ച്ചയായും വീണ്ടും വരാന്‍ ആഗ്രഹമുണ്ടെന്നു വെളിപ്പെടുത്തിയാണ് ഇരുവരും റോസ്ലെയര്‍ ഹാര്‍ബറിലേയ്ക്ക് യാത്രയായത്.

ഫോട്ടോ :അജിത് കേശവന്‍

Scroll To Top