Sunday January 22, 2017
Latest Updates

ലാല്‍ ജോസിനും സുരേഷ് ജോസഫിനും കോര്‍ക്കില്‍ ഉജ്ജ്വല വരവേല്‍പ്പ്

ലാല്‍ ജോസിനും സുരേഷ് ജോസഫിനും കോര്‍ക്കില്‍ ഉജ്ജ്വല വരവേല്‍പ്പ്

Welcome - Record Drive @ Cork, Ireland

കോര്‍ക്ക്: കൊച്ചിയില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രാമദ്ധ്യേ ബുധനാഴ്ച്ച ഉച്ചയോടു കൂടി അയര്‍ലണ്ടിലെ കോര്‍ക്കില്‍ എത്തിയ റെക്കോര്‍ഡ് െ്രെഡവ് ടീം ക്യാപ്റ്റന്‍ സുരേഷ് ജോസഫിനും ലാല്‍ ജോസിനും വേള്‍ഡ് മലയാളീ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ഉജ്ജ്വല വരവേല്പ്പ് നല്‍കി.

ബിഷപ്പ്‌ടൌണ്‍ ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ഹാരി തോമസ് സ്വാഗതം ആശംസിച്ചു. ഫാ. പോള്‍ തെറ്റയില്‍ ആശംസകള്‍ അറിയിച്ചു. തുടര്‍ന്ന് കുട്ടികളുമായി സിനിമ വിശേഷങ്ങളും യാത്രാനുഭവങ്ങളും പങ്കു വെച്ചു. നിരവധി ആളുകള്‍ അനുമോദനം അര്‍പ്പിക്കുവാന്‍ കോര്‍ക്കില്‍ എത്തിയിരുന്നു. 

ഉച്ച ഭക്ഷണത്തിനു ശേഷം സംഘം കോര്‍ക്കിലെ കോവ് തുറമുഖം സന്ദര്‍ശിച്ചു.തദവസരത്തില്‍ കൊവിലെ ഹെറിറ്റെജു സെന്ടറില്‍ വച്ചു കോവിലെയും ഈസ്റ്റ് കൊര്‍ക്കിലെയും മലയാളികള്‍ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു. തുടര്‍ന്നു ടൈറ്റാനിക് ദുരന്തയാത്രയുടെ ചരിത്രവും, യാത്രക്കാര്‍ ടൈറ്റാനിക് കപ്പലില്‍ കയറാന്‍ കടലില്‍ ഉപയോഗിച്ച 100 ല്‍ പരം വര്‍ഷങ്ങള്‍ പഴക്കമുള്ള പടവുകളും സന്ദര്‍ശിച്ചു .

അതിനു ശേഷം കൊവിലെ സെന്റ്. കോള്‍മാന്‍ കത്തീഡ്രല്‍ സന്ദര്‍ശിച്ചു പ്രാര്‍ഥനകള്‍ ?അര്‍പ്പിച്ചശേഷം യു.കെ യിലേക്ക് പോകുവാനായി റോസ്സ്‌ലെയര്‍ തുറമുഖത്തേക്ക് യാത്ര തിരിച്ചു. വഴിമദ്ധ്യേ ഡന്‍ഗാര്‍വന്‍ മലയാളികളും സ്വീകരണം നല്‍കി. കോര്‍ക്കില്‍ നല്‍കിയ സ്വീകരണത്തിനു ലാല്‍ജോസും സുരേഷ് ജോസഫും നന്ദി പ്രകാശിപ്പിച്ചു.

Suresh Joseph @ Titanic Pier, Cobh, Cork, Ireland (1)

Scroll To Top