Thursday January 19, 2017
Latest Updates

ലാലേട്ടന്റെ സ്വന്തം ‘സണ്ണി’

ലാലേട്ടന്റെ സ്വന്തം ‘സണ്ണി’

ഗീതാഞ്ജലി പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ വീണ്ടും ഹൈദരബാദില്‍. ഗീതാഞ്ജലിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ട് ‘ജില്ല’യുടെ ലൊക്കേഷനിലേക്ക് മടങ്ങുകയാണെന്ന് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ലാലേട്ടന്‍ ആരാധകരെ അറിയിച്ചു.

geethanjali, shoottingമലയാളി മനസുകളില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച ലാലേട്ടന്റെ സ്വന്തം ‘സണ്ണി’ ഗീതാഞ്ജലിയിലൂടെ തിരികെയെത്തുകയാണ്. പ്രിയദര്‍ശന്‍ തന്നെയാണ് സണ്ണിയെ വീണ്ടും പ്രേക്ഷകര്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തിലൂടെ പഴയകാല നായിക മേനകയുടെ മകള്‍ കീര്‍ത്തി ചലച്ചിത്രലോകത്തേക്ക് കടന്നുവരികയാണ്. മാത്രമല്ല കാന്‍സര്‍ രോഗ ബാധിതനായി അല്‍പനാളെങ്കിലും മലയാള സിനിമ ലോകത്തു നിന്നും അകന്നു നിന്ന ഇന്നസെന്റും ഈ ചിത്രത്തിലൂടെ തിരികെയെത്തുകയാണ്.

സണ്ണിയില്‍ നിന്നും വളരെ വ്യത്യസ്ഥമായ മറ്റൊരു വേഷപ്പകര്‍ച്ചയ്ക്കായി ലാലേട്ടന്‍ ഇപ്പോള്‍ ഹൈദരബാദിലാണ്. ഇളയദളപതി വിജയും ‘ജില്ല’ അണിയറപ്രവര്‍ത്തകരും വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് മടങ്ങി. ജില്ലയില്‍ പൂര്‍ണിമ ഭാഗ്യരാജാണ് മോഹന്‍ലാലിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Scroll To Top