Tuesday January 24, 2017
Latest Updates

ലത്തീന്‍ സഭ സര്‍ക്കാരിനെതിരെ ,ആം ആദ്മിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രമേയം

ലത്തീന്‍ സഭ സര്‍ക്കാരിനെതിരെ ,ആം ആദ്മിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രമേയം

keralamap latinതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അന്ധമായ മുന്നോക്ക സമുദായ പ്രീണനം നടത്തുകയാണെന്നും ഇതിന് ഭാവിയില്‍ കനത്ത വിലനല്‍കേണ്ടി വരുമെന്നും ലത്തീന്‍ കത്തോലിക്കാ സഭ. കോണ്‍ഗ്രസാണ് ഇതിന് മുന്നില്‍ നില്‍ക്കുന്നതെന്നും സഭയുടെ രാഷ്ട്രീയ പ്രമേയം പറയുന്നു. മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ചെയര്‍മാന് മാത്രം കാബിനറ്റ് പദവി നല്‍കിയതിനെയാണ് പ്രാഥമിക പ്രാധാന്യം നല്‍കി പ്രമേയം എടുത്ത് പറയുന്നത്. കേരളത്തിലെ സാമുദായി സന്തുലിതാവസ്ഥ തകര്‍ക്കുന്ന നടപടിയാണിതെന്നും പരാമര്‍ശമുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഗൌരവത്തോടെ നോക്കികാണുന്ന സഭ പിന്നോക്ക സമൂദായങ്ങളെ സഹായിക്കുന്നവരെയായിരിക്കും പിന്തുണക്കുക. ഡല്‍ഹി തെരഞ്ഞെടുപ്പ് കേരളത്തിന് പാഠമാകണം. അഴിമതിക്കെതിരെ ഉയര്‍ന്നു വന്ന പാര്‍ട്ടി എന്ന നിലയില്‍ ആം ആദ്മി പാര്‍ട്ടിയെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു, പ്രമേയം പറയുന്നു.
സര്‍ക്കാര്‍ ന്യുനപക്ഷപ്രീണനം നടത്തുകയാണെന്ന് ഈയിടെ എന്‍ എസ് എസ് ആരോപിച്ചിരുന്നു. ന്യൂനപക്ഷ ഭൂരിപക്ഷ സമുദായ സംഘടനകള്‍ മാറി മാറി പ്രീണന ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോള്‍ പൊതു ജനം ആശയക്കുഴപ്പത്തിലാകുകയാണ്. സമുദായ സംഘടനകള്‍ക്ക് പ്രസ്താവനകളിറക്കാന്‍ മാത്രമുള്ളതായി സാമുദായിക സന്തുലനവും പ്രീണനവും മാറി കഴിഞ്ഞ കൌതുക കാഴ്ച കുറച്ച് കാലമായി കേരളത്തില്‍ സജീവമാണ്. ഏതായാലും ലത്തീന്‍ സഭയുടെ പ്രമേയം സര്‍ക്കാര്‍ തലത്തില്‍ ഏറെ ചര്‍ച്ചയായേക്കും.

Scroll To Top