Sunday July 23, 2017
Latest Updates

ലണ്ടന്‍ ഭീകരാക്രമണം;അയര്‍ലണ്ടില്‍ നിന്നും രണ്ടു പേരെ പിടികൂടി,അന്വേഷണം വ്യാപകം:ഏഷ്യന്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരും സംശയത്തിന്റെ നിഴലില്‍

ലണ്ടന്‍ ഭീകരാക്രമണം;അയര്‍ലണ്ടില്‍ നിന്നും രണ്ടു പേരെ പിടികൂടി,അന്വേഷണം വ്യാപകം:ഏഷ്യന്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരും സംശയത്തിന്റെ നിഴലില്‍

ഡബ്ലിന്‍ :ലണ്ടന്‍ ഭീകരാക്രമണവുമായി അയര്‍ലണ്ടില്‍ നിന്നും ബന്ധമുണ്ടെന്ന കരുതുന്ന രണ്ടാമനും പിടിയിലായി. നേരത്തെ പിടിയിലായ റാഷിദ് റിദ്വാനുമായി ബന്ധമുണ്ടെന്നു കരുതുന്ന രണ്ടാമതൊരു യുവാവിനെയാണ് വെക്സ്ഫോര്‍ഡ് കൗണ്ടിയില്‍ നിന്നും അറസ്റ്റുചെയ്തത്.വെക്സ്ഫോര്‍ഡ് ടൗണിലെ ഒരു അപാര്‍ട്മെന്റില്‍ നിന്നും ചൊവ്വാഴ്ച വൈകിട്ടാണ് ഇയാളെ പിടികൂടിയത്.മറ്റൊരാളെ ലീമെറിക്കില്‍ നിന്നും ഗാര്‍ഡ പിടി കൂടിയിരുന്നു.

ശനിയാഴ്ച രാത്രിയിലെ ഭീകരാക്രമണത്തില്‍ ഏഴുപേരാണ് കൊല്ലപ്പെട്ടത്.റിദ്വാനുമായി ബന്ധപ്പെട്ടുവെന്നു കരുതുന്ന ചില രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റുചെയ്തിരിക്കുന്നത്.അയര്‍ലണ്ടില്‍ നിന്നും പിടിയിലായവര്‍ ഭീകര പ്രവര്‍ത്തകരുമായി ബന്ധപെട്ട പണമിടപാടുകള്‍ നടത്തിയതായാണ് ഗാര്‍ഡ സംശയിക്കുന്നത്..മോഷണം,വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.ഭീകരവാദം അന്വേഷിക്കുന്ന സ്പെഷല്‍ ഡിക്ടക്ടീവ് ഏജന്‍സിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇതിനിടെ ലിമറിക്കില്‍ മറ്റൊരു യുവാവിനെക്കൂടി കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്ത് വിട്ടയച്ചു.

അതേ സമയം റാഷിദ് റിദ്വാനെന്ന ഭീകരാക്രമണത്തിലെ പ്രതി നിരവധി വര്‍ഷങ്ങള്‍ അയര്‍ലണ്ടില്‍ താമസിച്ചതായി ഗാര്‍ഡ കണ്ടെത്തി.റാത്ത്‌മൈന്‍സിലെ 30 ഗ്രോസ്നേവര്‍ എന്ന അപ്പാര്‍ട്ട്‌മെന്റിലാണ് ഇയാള്‍ താമസിച്ചിരുന്നത്.ബ്രിട്ടീഷ് യുവതിയുമായി വിവാഹം ചെയ്തതിന്റെ പേരില്‍ ലഭിച്ച യൂറോപ്യന്‍ യൂണിയന്‍ റസിഡന്‍സി ഉപയോഗപ്പെടുത്തിയാണ് ഡബ്ലിനില്‍ ഇയാള്‍ താമസ സൗകര്യം കണ്ടെത്തിയത്.

ഇയാളുടെ വിവാഹം നടത്തിയതും ഡബ്ലിനിലെ ലോവര്‍ ഗ്രാന്‍ഡ് കനാല്‍ റോഡിലെ രജിസ്ട്രാര്‍ ഓഫീസിലാണ്.ഇയാളുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ബ്രിട്ടീഷ് യുവതി പിന്നീട് ഇയാളെ പരസ്യമായി തള്ളി പറഞ്ഞിരുന്നു.

വ്യാജവിവാഹം തരപ്പെടുത്തി കൊടുക്കുന്ന ഇടപാടുകാര്‍ മുഖേനെയാണ് ഇവരുടെ വിവാഹം നടന്നതെന്ന് ചില ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.അയര്‍ലണ്ടില്‍ വ്യാപകമായി നടക്കുന്ന ഇത്തരം വിവാഹങ്ങള്‍ക്കെതിരെ അടുത്തിടെ ഗാര്‍ഡ കര്‍ശന നിലപാട് എടുത്തിരുന്നു.എങ്കിലും ലണ്ടനിലെ അക്രമ സംഭവങ്ങളുടെ വെളിച്ചത്തില്‍ അനധികൃതമായി അയര്‍ലണ്ടില്‍ താമസിക്കുന്നവര്‍ക്കെതിരെ കടുത്ത നിലപാട് എടുക്കുമെന്ന് ജസ്റ്റീസ് വകുപ്പ് വ്യക്തമാക്കി.

റാത്ത്‌മൈനസ് മേഖലയില്‍ താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ ഇത്തരം അന്വേഷണ സംഘങ്ങള്‍ സമീപിച്ചതായും,രേഖകള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.പാക്കിസ്ഥാന്‍,അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലെ എത്തിയിരിക്കുന്ന അനധികൃത താമസക്കാരില്‍ അധികവും റാത്ത്‌മൈന്‍സ് അടക്കമുള്ള സ്ഥലങ്ങളിലാണ് താമസിക്കുന്നതെന്ന് ഗാര്‍ഡാ കമ്യൂണിറ്റി പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Scroll To Top