Thursday July 27, 2017
Latest Updates

ലണ്ടന്‍ തീപ്പിടുത്തം; മരണസംഖ്യ ഏറുന്നു,ജനങ്ങള്‍ തെരുവിലിറങ്ങി,പലയിടത്തും സംഘര്‍ഷം

ലണ്ടന്‍ തീപ്പിടുത്തം; മരണസംഖ്യ ഏറുന്നു,ജനങ്ങള്‍ തെരുവിലിറങ്ങി,പലയിടത്തും സംഘര്‍ഷം

ലണ്ടന്‍ : ലണ്ടനിലെ ഗ്രന്‍ഫെല്‍ ടവറിലുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 30 എന്ന് സ്ഥിരീകരണം.എന്നാല്‍ തീപ്പിടുത്തത്തില്‍ കൂടുതല്‍ പേര്‍ മരിച്ചതായാണ് കണക്കാക്കുന്നത്.അതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ചുള്ള ജനകീയ പ്രതിഷേധം പലയിടത്തും അക്രമാസക്തമായി.പലയിടത്തും സംഘര്‍ഷം നടക്കുന്നതായാണ് റിപോര്‍ടുകള്‍.ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഭീരു,നാണക്കേട് എന്നൊക്കെയാണ് പ്രക്ഷോഭകര്‍ വിശേഷിപ്പിക്കുന്നത്. ഇതുവരെയും ദുരന്തത്തിനിരയായവരുടെ ബന്ധുക്കളെ കാണാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തയ്യാറാകാത്തതാണ് ആളുകളുടെ പ്രതിഷേധത്തിനിടയാക്കിയത്. ഇതിനിടെ തീപ്പിടുത്തമുണ്ടായ ഗ്രെന്‍ഫെല്‍ കെട്ടിടം പ്രധാനമന്ത്രി സന്ദര്‍ശിച്ചു.
നൂറുകണക്കിന് പ്രക്ഷോഭകര്‍ ചെല്‍സിയയിലെയും കെന്‍സിംഗ്ടണിലെയും സര്‍ക്കാര്‍ ഓഫിസുകള്‍ സ്തംഭിപ്പിച്ചു.രക്ഷാപ്രവര്‍ത്തനം കൈകാര്യം ചെയ്തതിലെ വീഴ്ചകളും പുനര്‍നവീകരണത്തിലുണ്ടാകുന്ന താമസവുമെല്ലാം പ്രക്ഷോഭം ശക്തിപ്പെടുത്തുകയാണ്.നൂറുകണക്കിന് പ്രക്ഷോഭകര്‍ വൈറ്റ്ഹാള്‍,സെന്‍ട്രല്‍ ലണ്ടന്‍ എന്നിവിടങ്ങളിലേക്ക് മാര്‍ച്ച് നടത്തി. തിപ്പിടുത്തത്തിനോട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ എല്ലാവരും ഒരേ സ്വരത്തില്‍ വിമര്‍ശിച്ചു.
നീതിയില്ല,സമാധാനവുമില്ല എന്നിങ്ങനെയുള്ള പ്ലക്കാര്‍ഡുകളേന്തിയ പ്രക്ഷോഭകര്‍ കെന്‍സിംഗ്ടണ്‍ ഹൈസ്ട്രീറ്റിനെ നിശ്ചലമാക്കി.ഞങ്ങള്‍ക്ക് ഇപ്പോള്‍ത്തന്നെ ഉത്തരം വേണമെന്ന് മെഗഫോണിലൂടെയും മറ്റും സമരക്കാര്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവം യുകെയില്‍ ഉണ്ടാകാന്‍ പാടില്ലെന്നും അവര്‍ ആവശ്യപ്പെട്ടു.ഡൗണിംഗ് സ്ട്രീറ്റ് 5മില്യണ്‍ ഡോളര്‍ അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചു.മരണസംഖ്യ 70 കവിയുമെന്നാണ് സ്ഥിരീകരിക്കാത്ത റിപോര്‍ട്.
ജനരോഷം പടരുന്നതിനിടെ ഏതാനും ഇരകളുടെ കുടുംബാംഗങ്ങളുമായും രക്ഷാപ്രവര്‍ത്തകരും വിവിധ പ്രാദേശിക നേതാക്കളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. തീപ്പിടുത്തമുണ്ടായ കെട്ടിടത്തിന് സമീപം സെന്റ് ക്ലമന്റ്സ് ദേവലായത്തിനു സമീപമായിരുന്നു കൂടിക്കാഴ്ച. കടുത്ത പോലിസ് ബന്തവസ്സിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

Scroll To Top