Saturday November 25, 2017
Latest Updates

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  ഡസനോളം വന്‍കിട ധനകാര്യ സ്ഥാപനങ്ങള്‍ ഡബ്ലിനിലെത്തും

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  ഡസനോളം വന്‍കിട ധനകാര്യ സ്ഥാപനങ്ങള്‍ ഡബ്ലിനിലെത്തും

ഡബ്ലിന്‍ :ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളടക്കമുള്ള ഒരു ഡസനോളം വന്‍കിട ധനകാര്യ സ്ഥാപനങ്ങള്‍ ഡബ്ലിനിലെത്തുമെന്ന് റിപോര്‍ട്. ഈ സ്ഥാപനങ്ങള്‍ അവരുടെ ബിസിനസ് ഇങ്ങോട്ടേക്കു കൂടി വ്യാപിപ്പിക്കുമെന്ന സൂചന സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്.അതനുസരിച്ചുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.ഈ സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമായ ആസ്ഥാനങ്ങളൊരുക്കുകയെന്നതും ഡബ്ലിനും സര്‍ക്കാരിനും ശ്രമകരമാകും.

പത്തുമുതല്‍ 500 ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങളാണ് ഡബ്ലിനില്‍ ഇടം തേടിയെത്തുകയെന്ന് ഐഡിഎ മേധാവി കിയേരണ്‍ ഡോണോഹൂ പറഞ്ഞു.ബാങ്കുകളും മറ്റു സ്ഥാപനങ്ങളുമെല്ലാം ബ്രക്സിറ്റിന് റെഡിയാവുകയാണ്.കൂടുതല്‍ സ്ഥാപനങ്ങള്‍ അയര്‍ലണ്ടിലേയ്ക്ക് എത്തുമ്പോള്‍ ആയിരക്കണക്കിന് തൊഴിലാളികളും അയര്‍ലണ്ടില്‍ പ്രത്യേകിച്ച് ഡബ്ലിന്‍ നഗരത്തില്‍ എത്തപ്പെടും.അനുബന്ധ തൊഴില്‍ അവസരങ്ങളും പ്രാദേശികമായി സൃഷ്ടിക്കപ്പെടും.സാമ്പത്തിക വായ്പാമേഖലകളില്‍ കുതിപ്പുണ്ടാവും.
പ്രശ്നമാവുക ഭവനമേഖലയില്‍ തന്നെയായിരിക്കും.ബ്രെക്‌സിറ്റിന്റെ രണ്ടാം ഘട്ടത്തെ പരാമര്‍ശിക്കുന്ന സര്‍ക്കാര്‍ രേഖയില്‍ പറയുന്നു.

എന്നാല്‍ ,അധികാരികളുമായുള്ള ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ മിക്ക സ്ഥാപനങ്ങളും അയര്‍ലണ്ടിലേക്കു ചുവടുമാറുന്നതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അയര്‍ലണ്ടിലെയും ബ്രിട്ടനിലേയും യൂറോപ്യന്‍ യൂണിയനിലേയും റഗുലേറ്ററി അതോറിറ്റികളുമായുള്ള ചര്‍ച്ചകള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്.ലണ്ടനിലെ ബഹുരാഷ്ട്ര കമ്പനികള്‍ അവരുടെ ബ്രക്സിറ്റ് പ്ലാനുകള്‍ വരും ആഴ്ചകളില്‍ പൂര്‍ത്തിയാക്കും. ലൈസന്‍സുകളും മറ്റു നടപടികളും പൂര്‍ത്തിയാക്കുന്നതിനുള്ള സമയം കണ്ടെത്തുന്നതിനാണ് ഇത്.

ധനകാര്യ സ്ഥാപനങ്ങളുടെ ബ്രക്സിറ്റ് പ്ലാനുകള്‍ ജൂലൈ പകുതിയോടെ ലഭ്യമാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞു.ബാങ്കിംഗ് ഭീമനായ ജെപി മോഹന്‍ചേസ് ഡബ്ലിനില്‍ ആസ്ഥാനം വാങ്ങിയത് 125മില്യന്‍ യൂറോയ്ക്കാണ് എന്നാണ് റിപോര്‍ട്.1000 ജീവനക്കാര്‍ക്കുപയോഗിക്കാവുന്ന ആസ്ഥാന മന്ദിരമാണ് ഇവര്‍ വാങ്ങിയത്.

Scroll To Top