Tuesday February 21, 2017
Latest Updates

ലണ്ടനില്‍ മൂന്നു പേരേ അടിമകളാക്കി വച്ച മുന്‍ കമ്മ്യൂണിസ്റ്റ് നേതാവ് മലയാളിയെന്ന് സംശയം ?

ലണ്ടനില്‍  മൂന്നു പേരേ അടിമകളാക്കി വച്ച മുന്‍ കമ്മ്യൂണിസ്റ്റ് നേതാവ് മലയാളിയെന്ന് സംശയം ?

ലണ്ടന്‍ :ലണ്ടനില്‍ മൂന്നു സ്ത്രീകളെ മുപ്പതുവര്‍ഷത്തോളം അടിമകളാക്കി വച്ചത് മുന്‍ കമ്മ്യൂണിസ്റ്റ് നേതാവിന്റെ വീട്ടില്‍. 1970കളിലെ സജീവ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന സഖാവ് ബാല എന്ന അരവിന്ദ് ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് അടിമകളാക്കപ്പെട്ട മൂന്നു സ്ത്രീകളെ മോചിപ്പിച്ചത്
.
ഇന്ത്യയില്‍ നിന്ന് ജോലി തേടി സിംഗപ്പൂര്‍ എത്തുകയും അവിടെ വച്ച് ചന്ദ എന്ന ടാന്‍സാനിയക്കാരിയെ വിവാഹം കഴിക്കുകയും ചെയ്ത ബാലകൃഷ്ണന്‍ തുടര്‍ന്ന് ലണ്ടനിലേക്ക് കുടിയേറുകയായിരുന്നു. മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് അനുഭാവമുള്ള രണ്ടുപേരും മാവോ സേതുംഗിന്റെ ആരാധകരും 1970കളില്‍ ലണ്ടനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും ആയിരുന്നു.ഇയാള്‍ മലയാളിയാണെന്ന് സംശയിക്കുന്നു.പോലീസും ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇയാളുടെ കമ്മ്യൂണിസം പുറമേ മാത്രമായിരുന്നുവെന്നാണ് ഇപ്പോള്‍ ഇവര്‍ക്കെതിരായുള്ള തെളിവുകള്‍ വ്യക്തമാക്കുന്നത്. തൊഴിലാളികളുടെ കണ്ണീരില്‍ അലിയുമെന്നും തൊഴിലാളികള്‍ക്കുവേണ്ടി നിലകൊള്ളുമെന്നും ഘോരഘോരം പ്രസംഗിച്ചു നടന്നവരാണ് മൂന്നു സ്ത്രീകളെ മുപ്പതു വര്‍ഷത്തോളം അടിമകളാക്കി വച്ച് ശാരീരികമായും മാനസീകമായും പീഡിപ്പിച്ചത്.

73കാരനായ ബാലകൃഷ്ണനും 63കാരി ഭാര്യ ചന്ദ ബാലകൃഷ്ണനും സ്ത്രീകളെ മറ്റുപല മോശം ബിസിനസുകള്‍ക്കും ഉപയോഗിച്ചിരുന്നതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകളില്‍ തെളിഞ്ഞിരിക്കുന്നത്.

പേരുകൊണ്ട് മലയാളിയാണോ എന്ന സംശയമാണ് പലര്‍ക്കും. ഇന്ത്യക്കാരനായ ബാലകൃഷ്ണന്‍ തെക്കന്‍ സ്വദേശിയാണെന്ന കാര്യത്തില്‍ സംശയം വേണ്ട.

കഴിഞ്ഞ മാസമാണ് തെക്കന്‍ ലണ്ടനിലെ ലാംബേത്തിലുള്ള ബാലകൃഷ്ണന്റെ വീട്ടില്‍ വച്ച് ഐറിഷുകാരിയടക്കം മൂന്നു സ്ത്രീകളെ മോചിപ്പിച്ചത്. മുപ്പതു വര്‍ഷക്കാലമായി തങ്ങള്‍ ഇവിടെ അടിമ വേല ചെയ്യുകയായിരുന്നുവെന്ന് സ്ത്രീകള്‍ സമ്മതിച്ചിട്ടുണ്ട്. സ്ത്രീകളില്‍ പ്രായം കുറഞ്ഞ ആള്‍ ബ്രിട്ടനിലെ ബാലകൃഷ്ണന്റെ വീട്ടില്‍ തന്നെ ജനിച്ചു വളര്‍ന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവര്‍ക്ക് 30 വയസ്സാണ് പ്രായം. ഐറിഷുകാരിയില്‍ ബാലകൃഷ്ണനു ജനിച്ച മകളാണ് ഇവരെന്നും അഭ്യൂഹങ്ങള്‍ പടരുന്നുണ്ട്.

1970കളില്‍ കമ്മയൂണിസ്റ്റു പാര്‍ട്ടിയില്‍ സജീവമായിരുന്നെങ്കിലും 1974ല്‍ ബാലകൃഷ്ണന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാര്‍ക്‌സിസ്റ്റ്‌ലെനിനിസ്റ്റ് മാവോ സേതൂങ്ങ് ചിന്താഗതിക്കാരായ ഒരു സംഘവുമായി പരിചയപ്പെടുകയും ഇവരുടെ നേതാവായി മാറുകയുമായിരുന്നു സഖാവ് ബാല. 1976ല്‍ ഇവരുടെ ഓഫീസില്‍ നടന്ന റെയ്ഡില്‍ ബാലകൃഷ്ണനെയും ഭാര്യയെയുമടക്കം 16പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു

. മാവേയിസ്റ്റായി മാറിയ ബാലകൃഷ്ണന്‍ അവിടെയുള്ള മാവോവാദികളുടെ നേതാവായി മാറിയിരുന്നു.
എന്നാല്‍ ഇവരുടെ സംഘത്തിലെ 44കാരിയായ സിയാന്‍ ഡേവിസിന്റെ മരണവുമായി ബന്ധപ്പെട്ട് 1997ല്‍ ആണ് സഖാവ് ബാല ആദ്യമായി സംശയത്തിന്റെ നിഴലിലാകുന്നത്. സിയാന്‍ താമസിക്കുന്ന സ്ഥലത്തെ ബാത്ത്‌റും ജനാലയില്‍കൂടി തെറിച്ച് വീണാണ് മരിച്ചത്. എന്നാല്‍ സിയാന് അപകടം പറ്റിയതായോ സാധാരണ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിച്ചിരിക്കുന്നതായോ അവരുടെ ബന്ധുക്കളെ ആരെയും അറിയിക്കാഞ്ഞതാണ് സംശയത്തിന് ആക്കം കൂട്ടിയത്.
ഇവര്‍ക്കുള്ള മികച്ച ചികിത്സ തടയുന്നതിനായാണ് ബന്ധുക്കളില്‍ നിന്ന് വിവരം മറച്ചുവച്ചതെന്ന് സിയയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഏഴുമാസം ആശുപത്രിയില്‍ കിടന്ന ശേഷം സിയാന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

24ാം വയസ്സില്‍ യൂനിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്നതിനിടെയാണ് സിയാന്‍ ബാലകൃഷ്ണന്റെ സംഘത്തില്‍ എത്തിയത്.

സിയാന്‍ വീട്ടിലേക്കയച്ച കത്തുകളില്‍ ബാലകൃഷ്ണനെ കുറിച്ച് വിവരിച്ചിരുന്നു. സിയാന്റെ മരണത്തിനു ശേഷം ബാലകൃഷ്ണനെ കാണാനെത്തിയ സിയാന്റെ കസിന്‍ എലേരി മോര്‍ഗന് ചുറുചുറുക്കുള്ള നേതാവിന്റെ സ്ഥാനത്ത് പക്ഷേ പല്ലു കൊഴിഞ്ഞ ‘വയസ്സനെ’യാണ് കാണാന്‍ സാധിച്ചത്.
ആ കേസുമായി ബന്ധപ്പെട്ട് ഒരു തവണ ഈ വീട്ടിലെ മൂന്ന് അടിമകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ അന്ന് ആര്‍ക്കും യാതൊരു സംശയവും തോന്നാത്ത വിധം ബാലകൃഷ്ണന്‍ രംഗം കൈകാര്യം ചെയ്യുകയായിരുന്നു.

ബാലകൃഷ്ണന്റെ വീടെന്ന ‘നരക’ത്തില്‍ നിന്നും രക്ഷപ്പെടാനായി ഓരോ പഴുതുകളും അവര്‍ തിരയുകയായിരുന്നു.
കൂട്ടത്തില്‍ ഏറ്റവും പ്രായംകുറഞ്ഞവളായ യുവതി അടുത്ത വീട്ടിലെ 26കാരിയായ മൗറിസ് ഫെനെക്കിന് 500ഓളം കത്തുകള്‍ തങ്ങളുടെ ദയനീയാവസ്ഥ കാണിച്ചയച്ചിരുന്നതായി തെളിവുകള്‍ ലഭിച്ചു. കത്തുകളില്‍ താന്‍ ചിലന്തിവലയില്‍ കുടുങ്ങിയ പ്രാണിയാണെന്നു വരെ അവര്‍ എഴുതിയിരുന്നു.

57 വയസ്സുകാരിയായ ഐറിഷുകാരിയാണ് ടിവിയില്‍ വന്ന ഡോക്യുമെന്ററിയിലെ നമ്പര്‍ കുറിച്ചെടുത്ത് ഫ്രീഡം ചാരിറ്റി സ്ഥാപക അനീറ്റ പ്രേമുമായി ബന്ധപ്പെട്ടത്. തങ്ങളുടെ അവസ്ഥയെക്കുറിച്ചു പറഞ്ഞ അവര്‍ ഇവിടെ നിന്നും തങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള വാതില്‍ തുറന്നു കിട്ടിയത്.
വൃദ്ധ ദമ്പതികളുടെ അറസ്റ്റു തുടര്‍ന്ന് ഒരു മാസങ്ങള്‍ക്കു ശേഷമാണ് നടത്തിയത്.

ഇവരെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് ഗാര്‍ഡ അധികൃതര്‍ അറിയിക്കുന്നു. രക്ഷപ്പെട്ടവരില്‍ ഒരാള്‍ ഐറിഷുകാരിയും ഒരാള്‍ മലേഷ്യക്കാരിയും ഏറ്റവും പ്രായം കുറഞ്ഞവള്‍ ബ്രിട്ടനിലെ ബാലകൃഷ്ണന്റെ വീട്ടില്‍ തന്നെ ജനിച്ചു വളര്‍ന്നവരുമാണ്. ഇവര്‍ ചാരിറ്റിയുടെ സംരക്ഷണയില്‍ കഴിയുകയാണ്‌

Scroll To Top