Sunday September 23, 2018
Latest Updates

ലണ്ടനില്‍ കൊല്ലപ്പെട്ട ഭീകരവാദിയില്‍ നിന്നും ഐറീഷ് തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തി: ഡബ്ലിനിലെ താമസക്കാരനായിരുന്ന പ്രതിയുടെ പ്രാദേശിക ബന്ധങ്ങള്‍ തേടി ഗാര്‍ഡ

ലണ്ടനില്‍ കൊല്ലപ്പെട്ട ഭീകരവാദിയില്‍ നിന്നും ഐറീഷ് തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തി: ഡബ്ലിനിലെ താമസക്കാരനായിരുന്ന പ്രതിയുടെ പ്രാദേശിക ബന്ധങ്ങള്‍ തേടി ഗാര്‍ഡ

ഡബ്ലിന്‍ :ലണ്ടനില്‍ കൊല്ലപ്പെട്ട ഭീകരവാദിയില്‍ നിന്നും ഐറീഷ് തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തി.ലണ്ടനിൽ അക്രമം വിതച്ച രണ്ടുപേരെയാണ് പോലിസ് വെടിവെച്ചുകൊന്നത്.അവരിലൊരാളില്‍ നിന്നാണ് അയര്‍ലണ്ടില്‍ നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തിയത്.റാഷിദ് റിദ്വാന്‍(30) എന്നാണ് ഇയാളുടെ പേര്.മോറോക്കോണ്‍ അല്ലെങ്കില്‍ ലിബിയക്കാരനാണ് ഇയാളെന്നാണ് സംശയിക്കുന്നതെന്ന്  ബ്രിട്ടന്റെ ദേശീയ ഭീകരവിരുദ്ധ പോലിസ് ടീമിന്റെ ചീഫ് മാര്‍ക്ക് റൗളി പറഞ്ഞു.റിദ്വാന്‍ അയര്‍ലണ്ട് പൗരനല്ല.എന്നാല്‍ ഐറീഷ് റസിഡന്‍സിയുണ്ടായിരുന്നു. ഏറെക്കുറെ ഒരു വര്‍ഷമായി ജന്റീല്‍ ഡബ്ലിനിലെ റാത്ത്‌മൈന്‍സിലാണ് താമസം.അയര്‍ലണ്ടിലെ താമസക്കാരിയായ ഒരു ഇംഗ്ലീഷുകാരിയെയയാണ് ഇയാള്‍ വിവാഹം ചെയ്തത്.പിന്നീട് അവരുമായി വേര്‍പിരിഞ്ഞു.ഈ സ്ത്രീ ഇപ്പോള്‍ ലണ്ടന്‍ പോലിസിന്റെ കസ്റ്റഡിയിലാണ്.

പാക്കിസ്ഥാനില്‍ ജനിച്ച ബ്രിട്ടീഷ് പൗരനാണ് ഇയാള്‍ക്കൊപ്പം വെടിയേറ്റ് മരിച്ച ഖുറാന്‍ ഭട്ട്(27), മരിച്ച മറ്റൊരു ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച അന്വേഷണവുമായി ഗാര്‍ഡ ലണ്ടന്‍ പോലിസുമായി സഹകരിക്കുന്നുണ്ട്.ഇതുമായി ബന്ധപ്പെട്ട് ഇന്നലെ യോഗവും ചേര്‍ന്നു.അയര്‍ലണ്ടിലെ ഒരു കൂട്ടം ആളുകളെ ഭീകരവാദത്തിന്റെയും മറ്റും പേരില്‍ നിരീക്ഷിച്ചു വരികയാണെന്ന് ഐറീഷ് പ്രധാനമന്ത്രി എണ്‍ഡ കെന്നി ചിക്കാഗോയില്‍ പറഞ്ഞു. ബിസിനസ് സംബന്ധമായ സന്ദര്‍ശനത്തിനെത്തിയതാണ് എണ്‍ഡകെന്നി.  ആ ഗ്രൂപ്പില്‍പ്പെട്ടയാളല്ല ഇപ്പോള്‍ കൊല്ലപ്പെട്ട റിദ്വാനെന്ന് കെന്നി പറഞ്ഞു.യൂറോപ്യന്‍ യൂണിയന്‍ പൗരത്വമുള്ള സ്ത്രീയെ വിവാഹം  കഴിച്ചതുകൊണ്ടാകാം ഇയാള്‍ക്ക് ഐറീഷ് വിസ ലഭിച്ചതെന്നും ഇദ്ദേഹം പറഞ്ഞു.
അയര്‍ലണ്ടും അവരുടെ ലക്ഷ്യത്തില്‍പ്പെട്ടതാണോയെന്ന് സംശയിക്കുന്നതായി നീതിന്യായ വകുപ്പ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.അയര്‍ലണ്ടിന് അന്താരാഷ്ട്ര ഭീകരവാദികളില്‍ നിന്നും ഭീഷണിയൊന്നുമില്ല.എന്നിരുന്നാലും രാജ്യം കര്‍ശനമായ നിരീക്ഷണത്തിലാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.സ്ഥിതിഗതികള്‍ ഗാര്‍ഡ സിയോചനയുടെ നിരീക്ഷണത്തിലാണ്. ഗാര്‍ഡ കമ്മീഷണര്‍ സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിലയിരുത്തിയിട്ടുണ്ട്.മുഖ്യ മേധാവിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു.
എന്നാല്‍ മുന്നൊരുക്കങ്ങള്‍ തികച്ചും പരാജയമാണെന്നു ഗാര്‍ഡാ കേന്ദ്രങ്ങള്‍ മാധ്യമങ്ങളോട്  വെളി്‌പ്പെടുത്തി.
‘ഇവിടെയെങ്ങാനുമാണ് അത്തരമൊരു ആക്രമണം ഉണ്ടാകുന്നതെങ്കില്‍ സ്ഥിതി വളരെ ഗുരുതരമാകുമായിരുന്നു.ലണ്ടനില്‍ എട്ടാം മിനിട്ടില്‍ പോലിസിന് കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു. ഇവിടെ അത്തരത്തിലൊരു നീക്കം നടക്കില്ല.ആശുപത്രികളുടെ കാര്യവും മഹാ കഷ്ടമാണ്. ഒരേസമയം ഒന്നിലധികം അനിഷ്ടസംഭവങ്ങളുണ്ടായാല്‍ സ്ഥിതി വളരെ മോശമാകും’.ഗാർഡയുടെ തന്നെ വിലയിരുത്തൽ ഇങ്ങനെയാണത്രെ -ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു.
Scroll To Top