Tuesday September 25, 2018
Latest Updates

ലണ്ടനിലെ മലയാളി വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ മയക്ക് മരുന്ന് കച്ചവടക്കാരുടെ കുടിപ്പക,അഞ്ച് കൗമാരക്കാര്‍ക്ക് ജീവപര്യന്തം 

ലണ്ടനിലെ മലയാളി വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ മയക്ക് മരുന്ന് കച്ചവടക്കാരുടെ കുടിപ്പക,അഞ്ച് കൗമാരക്കാര്‍ക്ക് ജീവപര്യന്തം 

ലണ്ടന്‍: ലണ്ടന്‍ വാല്‍ത്തം ക്രോസില്‍ 15 കാരനായ മലയാളി വിദ്യാര്‍ത്ഥി ജേക്കബ് എബ്രഹാമിന്റെ കൊലപാതകത്തിലെ പ്രതികളായ അഞ്ച് കൗമാരക്കാരെ കോടതി ജീവപര്യന്തം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു.മയക്കുമരുന്നുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും,ഗ്യാംഗ് കുടിപ്പകയുമാണ് ജേക്കബിന്റെ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് ഇതാദ്യമായി കോടതി വെളിപ്പെടുത്തുകയും ചെയ്തു.ആല്‍ബര്‍ട്ട്‌സ് ടൌണ്‍ കോടതിയാണ് കുട്ടിക്കുറ്റവാളികളുടെ പേര് പുറത്തു വിടുകയും,ശിക്ഷ വിധിക്കുകയും ചെയ്തത്.

കായി ഫിഷര്‍ ഡിക്സണ്‍,ട്രെമെന്‍ ഗ്രേ,ഓ മാറിയന്‍ സ്റ്റീഫന്‍,അബ്ദുല്‍ ഖലീഫ മുഹമ്മദ്,ഷൂയാബ് എന്നി അഞ്ചു പ്രതികളും ആഫ്രിക്കന്‍ വംശജരാണ്.

2017 ഡിസംബര്‍ ഏഴിനാണ് ജേക്കബിനെ ചോരയില്‍ കുളിച്ചു വാല്‍ത്തം ക്രോസിലെ സര്‍വീസ് റോഡില്‍ കണ്ടെത്തുന്നത്. പതിനാറാം ജന്മദിനത്തിന് പത്തുദിവസം ബാക്കി നില്‍ക്കെയാണ് ജേക്കബിന്റെ മരണം.പാരാമെഡിക്കലുകള്‍ എത്തി ശുശ്രൂഷ നല്‍കിയെങ്കിലും രാത്രി 10.15 ഓടെ മരണപ്പെട്ടു.

അമ്മയോടൊപ്പം സാന്‍വിച് ഉണ്ടാക്കി എഡ്മണ്ടനിലെ ഭവന രഹിതര്‍ക്കു വിതരണം ചെയ്തു മടങ്ങിവരുന്നതിനിടെയിലാണ് ജേക്കബ് ആക്രമിക്കപ്പെട്ടത്. വംശീയ വിദ്വേഷമാണ് സംഭവത്തിന് പിന്നിലെന്ന് കരുതിരുന്നതെങ്കിലും കോടതി കണ്ടെത്തിയത് മയക്ക് മരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട കുടിപ്പകയുടെ ഭാഗമാണ് കൊലപാതകം എന്നാണ്.

നോര്‍ത്ത് ലണ്ടനിലെ മയക്ക് മരുന്ന് വില്‍പ്പന ഗാങ്ങുമായി ഉണ്ടായ തര്‍ക്കങ്ങളാണ് ജേക്കബിന്റെ മരണത്തിലേയ്ക്ക് നയിച്ചത് എന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍.
ആക്രമിക്കപ്പെടുന്നതിന് മുമ്പേ സ്‌നാപ് ചാറ്റില്‍ ‘എന്നെ തൊടണമെങ്കില്‍ എന്റെ മുമ്പില്‍ വന്നു കളിച്ചു നോക്കു’എന്ന രീതിയിലുള്ള ഒരു മെസേജ് ജേക്കബ് പോസ്റ്റ് ചെയ്തതും ശത്രു സംഘത്തിന് പ്രകോപനം ഉണ്ടാക്കാന്‍ കാരണമായി.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറുണ്ടായിരുന്നുവെങ്കിലും പറയപ്പെടുന്നത് പോലെ ജേക്കബ് ഒരു മാലാഖ’യൊന്നും അല്ലായിരുന്നുവെന്നും,ചെറിയ തോതില്‍ കഞ്ചാവ് വില്‍പ്പന ചെയ്യുന്ന ആളായിരുന്നുവെന്നും കോടതി വെളിപ്പെടുത്തി.കൊല്ലണമെന്ന ഉദ്ദേശ്യം പ്രതികള്‍ക്ക് ഉണ്ടായിരുന്നില്ലെന്നും,എന്നാല്‍ മാരകമായ പരുക്കുകള്‍ ജേക്കബിനെ മരണത്തിലേയ്ക്ക് നയിക്കുകയിരുന്നെന്നും കോടതി വിലയിരുത്തി.

അമ്മയ്ക്കും മൂന്നു സഹോദരങ്ങള്‍ക്കും ഒപ്പമാണ് ജേക്കബ് കഴിഞ്ഞിരുന്നത്. പഠനത്തില്‍ മിടുക്കനായ ജേക്കബ് ബോക്സര്‍ കൂടിയായിരുന്നു.

വീട്ടിലേയ്ക്കുള്ള സാധനങ്ങളും വാങ്ങി നടന്നുപോകുന്ന ജേക്കബ് :കൊലപാതകത്തിന് തൊട്ടു മുമ്പുള്ള ജേക്കബിന്റെ ദൃശ്യം(ഹേര്‍ട്ട് ഫോര്‍ഡ് ഷെയര്‍ പോലീസ് പുറത്തുവിട്ട സിസി ടി വി ദൃശ്യങ്ങള്‍)

Scroll To Top