Tuesday November 21, 2017
Latest Updates

ലണ്ടനിലെ ഗ്രീന്‍ഫെല്‍ ടവര്‍ തീപ്പിടുത്തം: കാരണമായത് ഹോട്പോയിന്റ് റഫ്രിജറേറ്ററുകള്‍: ഉപഭോക്താക്കളോട് ജാഗ്രത പാലിക്കാന്‍ ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ്

ലണ്ടനിലെ ഗ്രീന്‍ഫെല്‍ ടവര്‍ തീപ്പിടുത്തം: കാരണമായത് ഹോട്പോയിന്റ് റഫ്രിജറേറ്ററുകള്‍: ഉപഭോക്താക്കളോട് ജാഗ്രത പാലിക്കാന്‍ ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ്

ലണ്ടന്‍ :ലണ്ടനിലെ ഗ്രീന്‍ഫെല്‍ ടവര്‍ തീപ്പിടുത്തത്തിനിടയാക്കിയത് ഹോട്പോയിന്റ് റഫ്രിജറേറ്ററുകളെന്ന് മെട്രോപോളിറ്റന്‍ പോലിസ് സ്ഥിരീകരിച്ചു. തീപ്പിടുത്തത്തത്തിനു കാരണമായത് ഹോട്പോയിന്റ് എഫ്എഫ്175ബിപി ആണെന്ന് മെട്രോപോളിറ്റന്‍ പോലിസ് ഡിക്ടക്ടീവ് സൂപ്രണ്ട് ഫിയോണ മക് കോര്‍മാക്കും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതേതുടര്‍ന്ന് ഹോട്പോയിന്റ് അധികൃതര്‍ക്ക് സുരക്ഷാ നോട്ടീസ് നല്‍കിയിട്ടുണ്ട്.2006നും 2009നുമിടയില്‍ നിര്‍മ്മിച്ച ഏതാനും ഹോട്പോയിന്റ് ബ്രാന്‍ഡുകളില്‍ ഇങ്ങനെയൊരു സംഭവം ഉള്ളതായി അറിഞ്ഞിരുന്നുവെന്ന് കമ്പനി ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.ഐറീഷ് ഉപഭോക്താക്കളിലാരെങ്കിലും ഇത്തരം ഹോട്ട് പോയിന്റ് ഫ്രിഡ്ജുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഉടന്‍ കമ്പനിയുമായി ബന്ധപ്പെടേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.എഫ്എഫ്175ബിപി (വൈറ്റ്),എഫ്എഫ്175ബിജി (ഗ്രാഫൈറ്റ്) എന്നിവ ഉള്ളവരാണ് കമ്പനിയെ അറിയിക്കേണ്ടത്.

‘ഉപഭോക്താക്കള്‍ അവരുടെ മോഡല്‍, സീരിയല്‍ നമ്പര്‍ എന്നിവ പരിശോധിക്കണം.സാധാരണ നിലയില്‍ സാലഡ് കണ്ടെയ്നറിന്റ പിന്നിലെ സ്റ്റിക്കറിലായിരിക്കും ഇതുണ്ടാവുക.അല്ലെങ്കില്‍ ഉപകരണത്തിന്റെ ലേബലിലും കാണാവുന്നതാണ്’ ഹോട് പോയിന്റ് പ്രസ്താവന തുടരുന്നു.
ഗ്രീന്‍ഫെല്‍ ടവര്‍ തീപിടുത്തത്തിന്റെ ദൃക്സാക്ഷി 24ാം നിലയിലെ ഒരാളുടെ റഫ്രിജറേറ്ററില്‍ നിന്നാണ് തീ ഉണ്ടായതെന്ന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇതിനെക്കുറിച്ച് അന്വേഷിച്ചത്.ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് ഇതുസംബന്ധിച്ച അറിയിപ്പ് ട്വിറ്ററിലിട്ടിട്ടുണ്ട്.ഇതിലെ ലിങ്ക് ഉപയോഗിച്ച് ഉപഭോതാക്കള്‍ക്ക് അവരവരുടെ ഉപകരണങ്ങള്‍ പരിശോധിക്കാവുന്നതാണ്.

Scroll To Top