Friday January 20, 2017
Latest Updates

ലക്ഷ്മി റായി മലയാളത്തിലേക്ക് തിരിച്ച് വരുന്നു

ലക്ഷ്മി റായി മലയാളത്തിലേക്ക് തിരിച്ച് വരുന്നു

രിടവേളയ്ക്ക് ശേഷം ലക്ഷ്മി റായി മലയാളത്തിലേക്ക് തിരിച്ച് വരുന്നു. നവാഗതനായ അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന രാജാധി രാജ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് ലക്ഷ്മി റായി തിരിച്ചു വരുന്നത്. ഷാഫി, റോഷന്‍ ആന്‍ഡ്രൂസ്, വൈശാഖ്, ജോണി ആന്റണി എന്നിവരുടെ സംവിധാന സഹായിയായിരുന്ന അജയ് വാസുദേവന്‍ ഇത് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് രാജാധി രാജ.

ഉദയ്കൃഷ്ണ, സിബി കെ തോമസ് തിരക്കഥ ഒരുക്കുന്ന ഈ ചിത്രം നര്‍മ്മത്തിന് പ്രാധാന്യം നല്കിയാണ് ഒരുക്കുന്നത്. ചട്ടമ്പിനാട് എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് ലക്ഷ്മി റായ് മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത്. ജൂണില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമ ഓണത്തിന് തീയറ്ററുകളില്‍ എത്തും.

Scroll To Top