Tuesday October 16, 2018
Latest Updates

ലക്ഷക്കണക്കിന് യൂറോ ഫണ്ടുമായി ‘യെസ് നോ’ കാമ്പയിന്‍കാര്‍, റഫറണ്ടം പോസ്റ്ററുകള്‍ പതിപ്പിക്കുന്നതില്‍ ജനകീയ എതിര്‍പ്പ് ശക്തമാവുന്നെന്ന് സര്‍വേ

ലക്ഷക്കണക്കിന് യൂറോ ഫണ്ടുമായി ‘യെസ് നോ’ കാമ്പയിന്‍കാര്‍, റഫറണ്ടം പോസ്റ്ററുകള്‍ പതിപ്പിക്കുന്നതില്‍ ജനകീയ എതിര്‍പ്പ് ശക്തമാവുന്നെന്ന് സര്‍വേ

ഡബ്ലിന്‍ :മെയ് 25 ന് നടക്കുന്ന റഫറണ്ടത്തിന്റെ പോസ്റ്ററുകള്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും നിറയുമ്പോഴും പോസ്റ്ററുകള്‍ പതിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തുകയോ,തടയുകയോ വേണമെന്ന ആവശ്യവുമായി സാധാരണക്കാര്‍.

പല പോസ്റ്ററുകളും മാനസിക അസ്വാസ്ഥങ്ങള്‍ ഉണ്ടാക്കുന്നതാണെന്നാണ് ആര്‍ടിഇ പുറത്തുവിട്ട സര്‍വേ ഫലങ്ങള്‍ തെളിയിക്കുന്നത്.അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 68 ശതമാനം പേരാണ് പോസ്റ്ററുകള്‍ നിരോധിക്കണം എന്ന നിലപാട് എടുത്തത്.25 ശതമാനം പേരാവട്ടെ പോസ്റ്ററുകള്‍ പതിക്കുന്നതില്‍ തെറ്റില്ല എന്ന അഭിപ്രായക്കാരാണ്.

കുഞ്ഞുങ്ങളാണ് മിക്ക പോസ്റ്ററുകളുടെയും പ്രധാന ചര്‍ച്ചാ വിഷയം.ഐറിഷ് സമൂഹത്തിലെ ഡോക്റ്റര്മാരും,നഴ്സുമാരും അടക്കം ഒട്ടേറെ പ്രൊഫഷണലുകള്‍ നോ പക്ഷത്തിനൊപ്പം അണിചേരുന്നത് സര്‍ക്കാര്‍ പക്ഷത്തെ വിറളി പിടിപ്പിച്ചിട്ടുണ്ട്.പതിവിന് വിരുദ്ധമായി കലാകാരന്മാരും കായിക താരങ്ങളും പോലും ഗര്‍ഭച്ഛിദ്രത്തിനെതിരെ രംഗത്തിറങ്ങിയത് ശ്രദ്ധേയമാണ്.

പതിവ് പോലെ ഐറിഷ് ടൈംസ് പത്രമാണ് യെസ് ക്യാമ്പയിന്‍കാരെ ലഹരിപിടിപ്പിച്ചു പ്രോത്സാഹിപ്പിക്കാന്‍ രംഗത്തുള്ളത്.

ലക്ഷക്കണക്കിന്   യൂറോയാണ്   ഇരു പക്ഷവും പ്രചാരണത്തിനായി വിനിയോഗിക്കുന്നത്.

റഫറണ്ടത്തിന് വോട്ട് ചെയ്യാന്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കേണ്ട അവസാന ദിവസം:
വോട്ട് ചെയ്യണമെങ്കില്‍ മേയ് 8 ന് ചൊവ്വാഴ്ചയ്ക്ക് മുമ്പായി വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കണം.പൂരിപ്പിച്ച ഫോമുകള്‍ നഗരസഭാ/ കൗണ്ടി കൗണ്‍സില്‍ ഓഫിസുകളില്‍ നേരിട്ട് നല്കുന്നവര്‍ക്കാണ് മെയ് 8 വരെ അവസരം ഉള്ളത്.പോസ്റ്റലിലാണ് അപേക്ഷ അയയ്ക്കുന്നതെങ്കില്‍ അവ ഏപ്രില്‍ 28 ശനിയാഴ്ചയ്ക്ക് മുമ്പ് അതാത് ഓഫിസുകളില്‍ ലഭിച്ചിരിക്കണം.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top