Friday November 24, 2017
Latest Updates

റ്റി ഡി പോള്‍ മര്‍ഫി ഒരു നല്ല നേതാവാണോ ?

റ്റി ഡി പോള്‍ മര്‍ഫി ഒരു നല്ല നേതാവാണോ ?

ഡബ്ലിന്‍ ;ഈ ഫോട്ടോയില്‍ കാണുന്നയാളെ അറിയാത്തവര്‍ ഡബ്ലിനില്‍ കുറവാണ്.സര്‍ക്കാരിനെതിരെയുള്ള ഏതു സമരത്തിനും മുമ്പില്‍ പോള്‍ മര്‍ഫിയുണ്ടാവും.ഡബ്ലിന്‍ വെസ്റ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് ടി ഡീ യായത് തന്നെ ആ ജന പ്രീയതയ്ക്കുള്ള അംഗീകാരമാണ്.

വസ്തു നികുതിയ്‌ക്കെതിരെ അയര്‍ലണ്ടില്‍ സമരം നയിച്ച മര്‍ഫിയിപ്പോള്‍ പക്ഷെ വിവാദത്തിലാണ്.വസ്തു നികുതി അടയ്ക്കരുതെന്നു പറഞ്ഞുള്ള പ്രതിപക്ഷത്തിന്റെ സമരം നയിച്ച മര്‍ഫി താന്‍ വസ്തു നികുതി അടച്ചിരുന്നതായിയാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

തലായിലെ പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനായി സൗത്ത് ഡബ്ലി നിലെ ബാലിന്റീനിലുള്ള അപ്പാര്‍ട്ട്‌മെന്റ് വിറ്റപ്പോള്‍ വസ്തു നികുതി അടയ്‌ക്കേണ്ടി വന്നു എന്നാണ് മര്‍ഫിയുടെ തുറന്നു പറച്ചില്‍.

എന്നാല്‍ നികുതി അടയ്ക്കാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്ന് ടിഡി പറഞ്ഞു. വെള്ളത്തിന്റെ ചാര്‍ജ് ഈടാക്കുന്നതിനു റവന്യൂവിനെ ചുമതലപ്പെടുത്തുന്നതിനോട് താന്‍ എതിരാണെന്നും മര്‍ഫി അഭിപ്രായപ്പെട്ടു.

Scroll To Top