Friday August 18, 2017
Latest Updates

റോസ് ലെയര്‍ പോര്‍ട്ടിലെത്തിയ കണ്ടെയ്നറില്‍ വീണ്ടും അഭയാര്‍ഥികള്‍, അയര്‍ലണ്ടിലേക്ക് അനധികൃത കുടിയേറ്റക്കാര്‍ ഒഴുകുന്നു

റോസ് ലെയര്‍ പോര്‍ട്ടിലെത്തിയ കണ്ടെയ്നറില്‍ വീണ്ടും അഭയാര്‍ഥികള്‍, അയര്‍ലണ്ടിലേക്ക് അനധികൃത കുടിയേറ്റക്കാര്‍ ഒഴുകുന്നു

വെക്‌സ് ഫോര്‍ഡ് : കൗണ്ടി വെക്സഫോര്‍ഡിലെ റോസ്ലയര്‍ യൂറോപോര്‍ട്ടില്‍ ഒരു കണ്ടെയ്നറിനു പുറകില്‍ എട്ട് അഭയാര്‍ഥികളെ കണ്ടെത്തി.ഇന്നലെ വൈകുന്നേരത്തോടെ അഞ്ച് കുട്ടികളും മൂന്നു മുതിര്‍ന്നവരുമടങ്ങിയ സംഘത്തെ കണ്ടെത്തിയതായി സ്ഥിരീകരിച്ച ഗാര്‍ഡ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല.

ഫ്രാന്‍സില്‍ നിന്നും എത്തിയ ഫെറിയിലാണ് ഇവരെ കണ്ടെത്തിയത്.കുര്‍ദിഷ് വംശജരായ ഇവര്‍ ഒരേ കുടുംബാംഗങ്ങളാണ്.പണം വാങ്ങി അഭയാര്‍ഥികളെ അയര്‍ലണ്ടില്‍ എത്തിക്കുന്ന സംഘമാണ് ഇവരെയും എത്തിച്ചതെന്ന് സംശയിക്കുന്നു.

അവശ നിലയിലായിരുന്ന ഇവരെ മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം ഡബ്ലിനിലെ അഭയാര്‍ഥി കേന്ദ്രത്തിലേക്ക് മാറ്റിയതായി ഗാര്‍ഡ വക്താവ് പറഞ്ഞു.

നൂറു കണക്കിന് പേരാണ് ഇത്തരത്തില്‍ അനധികൃതമായി അയര്‍ലണ്ടില്‍ എത്തുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു.

Scroll To Top