Wednesday February 22, 2017
Latest Updates

റോയല്‍ എന്‍ഫീല്‍ഡ് പുതിയ രണ്ട് മോഡലുകള്‍ വിപണിയിലിറക്കുന്നു

റോയല്‍ എന്‍ഫീല്‍ഡ് പുതിയ രണ്ട് മോഡലുകള്‍ വിപണിയിലിറക്കുന്നു

യുവാക്കളുടെ ഹരമായ റോയല്‍ എന്‍ഫീല്‍ഡ് രണ്ട് പുതിയ മോഡലുകള്‍ക്കൂടി വിപണിയിലിറക്കുന്നു. 2016,2017 വര്‍ഷങ്ങളിലായാണ് ഇവ ഇന്ത്യന്‍ വിപണിയിലെത്തുക. ഹിമാചല്‍ എന്നാണ് 2016ല്‍ പുറത്തിറങ്ങുന്ന ബുള്ളറ്റിന് റോയല്‍ എന്‍ഫീല്‍ഡ് പേര് നല്‍കിയിരിക്കുന്നത്. 2017ല്‍ പുറത്തിറങ്ങുന്നതിന്‍റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

400 സി സി എന്‍ജിനുള്ള ബുള്ളറ്റാണ് ഹിമാചല്‍. നിലവില്‍ വിപണിയിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളില്‍ ഉപയോഗിക്കുന്ന 350 സി സി എന്‍ജിന്റെ പരിഷ്‌കരിച്ച വകഭേദവാമും ഇത്. 2017 ല്‍ വിപണിയിലെത്തിക്കാന്‍ ഉദ്ദേശിക്കുന്നത് ക്രൂസര്‍ വിഭാഗത്തില്‍പ്പെട്ട 750 സി സി ബുള്ളറ്റായിരിക്കുമെന്നാണ് സൂചന.

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി മൂന്നു ലക്ഷത്തിലേറെ വാഹനങ്ങള്‍ വിറ്റഴിച്ച റോയല്‍ എന്‍ഫീല്‍ഡ് വില്‍പ്പനയില്‍ അമേരിക്കന്‍ വാഹന ബ്രാണ്ടായ ഹാര്‍ലി ഡേവിഡ്‌സണിനെ മറികടന്നിരുന്നു. ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടി അടക്കമുള്ളവയില്‍നിന്ന് രൂപകല്‍പ്പനാ വിദഗ്ദ്ധരെ സ്വന്തമാക്കിയാണ് റോയല്‍ എന്‍ഫീല്‍ഡ് പുതിയ ബൈക്കുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നാണ് സൂചന.

Scroll To Top