Saturday September 23, 2017
Latest Updates

റൊണാള്‍ഡോയുടെ സസ്പെന്‍ഷന്‍ നീക്കി, ഇന്നു കളിക്കാനാവും

റൊണാള്‍ഡോയുടെ സസ്പെന്‍ഷന്‍ നീക്കി, ഇന്നു കളിക്കാനാവും

പെനാല്‍റ്റി ലഭിക്കുന്നതിനായി അഭിനയിച്ചതിന് വിലക്ക് നേരിട്ട റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇന്ന് കളത്തിലിറങ്ങും. പെനാല്‍റ്റിക്കായുള്ള അഭിനയത്തിന്റെ പേരില്‍ താരത്തിന് റഫറി മഞ്ഞ കാര്‍ഡ് കാണിച്ചിരുന്നു. ഇത് സീസണില്‍ റൊണാള്‍ഡോയ്ക്ക് ലഭിക്കുന്ന അഞ്ചാം മഞ്ഞ കാര്‍ഡാണ്. അഞ്ച് മഞ്ഞ കാര്‍ഡ് ലഭിച്ചാല്‍ ഒരു കളി പുറത്തിരിക്കണമെന്നാണ് നിയമം. എന്നാല്‍ റയല്‍ നല്‍കിയ പരാതി പരിഗണിച്ച ലീഗ് അധികൃതര്‍ ക്രിസ്റ്റ്യാനോക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി നല്‍കുകയായിരുന്നു.

കഴിഞ്ഞ ദിവസം റയോ വല്ലേക്കാനോയുമായുള്ള മത്സരത്തിനിടെയാണ് റഫറി ക്രിസ്റ്റ്യാനോയ്ക്ക് അഞ്ചാം മഞ്ഞ കാര്‍ഡ് കാണിച്ചത്. മത്സരത്തില്‍ റയല്‍ 2-0 ത്തിനു വിജയിച്ചു.

റഫറിയുടെ തീരുമാനത്തിനിടെ റയല്‍ മാഡ്രിഡ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറെഷനില്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. റീപ്ലേ പരിശോധനകളില്‍ ക്രിസ്റ്റിയാനോയെ വല്ലേക്കാനോ ഡിഫന്‍ഡര്‍ ഫൗള്‍ ചെയ്തതായി വ്യക്തമായിരുന്നു.

ക്രിസ്റ്റിയാനോക്ക് ലഭിക്കേണ്ട വിലക്ക് നീക്കാന്‍ തീരുമാനിച്ചതോടെ ഇന്ന് ഐബാറുമായി നടക്കുന്ന മത്സരത്തില്‍ റൊണാള്‍ഡോക്ക് കളിക്കാനാവും. ലാലീഗയില്‍ ഈ വര്‍ഷം മാത്രം അരങ്ങേറ്റം നടത്തിയ ടീമാണ് ഐബാര്‍. ഇവരെ പരാജയപ്പെടുത്തിയാല്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുള്ള ബര്‍സയുമായുള്ള പോയിന്റ് വ്യത്യാസം റയലിന് കുറയ്ക്കാനാകും.

വൈകീട്ട് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ബാഴ്‌സ ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള സെവിയ്യയുമായി എറ്റു മുട്ടും.

 

Scroll To Top