Saturday November 25, 2017
Latest Updates

റെസ്‌ക്യൂ 116 ഹെലികോപ്ടര്‍ ദുരന്തം ഗുരുതരമായ സുരക്ഷാവിഴ്ച മൂലം:കടലിന് മധ്യത്തിലുള്ള ബ്ളാക്ക് റോക്ക് ദ്വീപ് റൂട്ട് മാപ്പില്‍ ഇല്ലാതെ പോയത് അപകടകാരണമായി 

റെസ്‌ക്യൂ 116 ഹെലികോപ്ടര്‍ ദുരന്തം ഗുരുതരമായ സുരക്ഷാവിഴ്ച മൂലം:കടലിന് മധ്യത്തിലുള്ള ബ്ളാക്ക് റോക്ക് ദ്വീപ് റൂട്ട് മാപ്പില്‍ ഇല്ലാതെ പോയത് അപകടകാരണമായി 

ഡബ്ലിന്‍ :കടലിന് മധ്യത്തിലുള്ള ബ്ളാക്ക് റോക്ക് ദ്വീപ് കാണാതെ പറന്നതാണ് കോസ്റ്റ്ഗാര്‍ഡിന്റെ റെസ്‌ക്യൂ 116 ഹെലികോപ്ടര്‍ തകരാന്‍ കാരണമായതെന്ന് വെളിപ്പെടുത്തല്‍.സ്വകാര്യ ഹെലികോപ്ടര്‍ സര്‍വീസ് ഏജന്‍സിക്ക് സംഭവിച്ച ഗുരുതരമായ സുരക്ഷാവിഴ്ചയാണ് നാല് വൈമാനികരുടെ ജീവന്‍ അപഹരിച്ചതെന്നാണ് വെളിപ്പെടുത്തല്‍ നല്‍കുന്ന സൂചന.

ആര്‍ടിഇയുടെ പ്രൈംടൈമിലാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടന്നത്. സ്ലൈഗോ ബേസ് കോസ്റ്റ് ഗാര്‍ഡ് പൈലറ്റുകളും മുതിര്‍ന്ന സിഎച്സി മാനേജരും തമ്മിലും ഇ മെയിലുകള്‍ പുറത്തുവന്നതിലൂടെയാണ് ബ്ലാക്ക്റോക്ക് ദ്വീപ് കാണാതെ പറന്നതാണ് അപകടകാരണമായതെന്ന് പുറംലേകമറിയുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു വിട്ടുപോകല്‍ സംഭവിച്ചതെന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

ആര്‍-116ലുണ്ടായിരുന്ന ക്യാപടന്‍ ഡാറാ പിട്സ് പാട്രിക്,ക്യാപ്ടന്‍ മാര്‍ക്ക് ഡഫ്ഫി,വിന്‍ച് ഓപ്പറേറ്റര്‍ പോള്‍ ഓംസ്ബൈ,വിന്‍ച്മാന്‍ സിയാരന്‍ സ്മിത്ത് എന്നിവരാണ് മാര്‍ച്ച് മാസത്തില്‍ സംഭവിച്ച ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചത്.

കോസ്റ്റ് ഗാര്‍ഡിന്റെ അന്വേഷണ-രക്ഷാ പ്രവര്‍ത്തന സേവനത്തിന്റെ ചുമതല സിഎച്സി അയര്‍ലണ്ട് എന്ന സ്വകാര്യ ഓപ്പറേറ്റായിരുന്നു ഏറ്റെടുത്തിരുന്നത്.കാനഡ ആസ്ഥാനമായ ആഗോള ഹെലികോപ്ടര്‍ സര്‍വീസ് നെറ്റ് വര്‍ക്കിന്റെ അയര്‍ലണ്ടിലെ സഹ ഏജന്‍സിയായിരുന്നു ഇത്.500മില്യന്‍ യൂറോയ്ക്കാ യിരുന്നു പത്തുവര്‍ഷത്തേക്കുള്ള ഇവരുമായുള്ള ഉടമ്പടി.

ഇത്തരം ഹെലികോപ്ടറുകള്‍ക്ക് 2013മുതല്‍ എന്‍ഹാന്‍സ്ഡ് ഗ്രൗണ്ട്പ്രോക്സിമിറ്റി വാര്‍ണിംഗ് സിസ്റ്റം (ഇ.ജിപി.ഡബ്ല്യു.എസ്) നിലവിലുണ്ടായിരുന്നു.ഈ സിസ്റ്റമാണ് ഹൈലറ്റുകള്‍ക്ക് അപായ മുന്നറിയിപ്പ് നല്‍കിയിരുന്നത്. സിസ്റ്റത്തിന്റെ ഡേറ്റാബേസിലുള്ള തടസ്സങ്ങളും അപകടങ്ങളുമാണ് ഇത് ഓര്‍മ്മപ്പെടുത്തുന്നത്. എന്നാല്‍ ബ്ലാക്ക് റോക്ക് ദ്വീപ് ഈ സിറ്റത്തില്‍ ഇടം നേടാതെ പോവുകയായിരുന്നു.അപകടം നടന്നതിനുശേഷമാണ് ഈ വിട്ടുപോകല്‍ മറ്റു പൈലറ്റുമാരുടെ ശ്രദ്ധയില്‍പ്പെട്ടത്. അവരാണ് സിഎച്സി മാനേജരെ ഇക്കാര്യം അറിയിച്ചത്.ഇത്തരത്തിലുള്ള മറ്റ് വിട്ടുപോകല്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും പൈലറ്റുമാരയച്ച ഇമെയിലുകളിലുണ്ടെന്നും പ്രൈം ടൈം വെളിപ്പെടുത്തലിലുണ്ട്.

Scroll To Top