Sunday August 20, 2017
Latest Updates

റെന്റല്‍ മാര്‍ക്കറ്റ് കൂടുതല്‍ ശക്തമാക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് 

റെന്റല്‍ മാര്‍ക്കറ്റ് കൂടുതല്‍ ശക്തമാക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് 

ഡബ്ലിന്‍: ഇനിയുമൊരു സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും അയര്‍ലണ്ടിനെ രക്ഷിക്കാന്‍ കൂടുതല്‍ കരുത്തര്‍ജ്ജിച്ച റെന്റല്‍ മാര്‍ക്കറ്റ് രാജ്യത്ത് അനിവാര്യമാണെന്ന് സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ സ്റ്റെഫാന്‍ ഗെര്‍ലാച്ച്. ക്രൊയേഷ്യയില്‍ ഡബ്‌റോവ്‌നിക് എകണോമിക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കവേയാണ് ഗെര്‍ലാച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കൂടുതല്‍ ബൃഹത്തായ റെന്റല്‍ മാര്‍ക്കറ്റുകല്‍ ഉള്ള രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാറില്ലെന്നും, എന്നാല്‍ അയര്‍ലണ്ട്, ക്രൊയേഷ്യ പോലുള്ള രാജ്യങ്ങളിലെ കടമെടുത്ത് നിര്‍മ്മിച്ച ഭവനവിപണികള്‍ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ശേഷിയില്ലാത്തവയാണെന്നും അദ്ദേഹം പറഞ്ഞു. വീട്ടുടമകള്‍ക്ക് സ്ഥിരവരുമാനമെന്ന നിലയിലും, താമസത്തിന് പകരം സംവിധാനമെന്ന നിലയിലും അയര്‍ലണ്ട് പോലുള്ള രാജ്യങ്ങള്‍ മികച്ച റെന്റല്‍ മാര്‍ക്കറ്റ് ഉയര്‍ത്തികൊണ്ടു വരേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദീര്‍ഘകാല വാടക കരാറുകളുടെ അഭാവമാണ് റെന്റല്‍ മാര്‍ക്കറ്റ് നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ഗെര്‍ലാച്ച് പറഞ്ഞു. നികുതിയാണ് മറ്റൊരു പ്രധന പ്രശ്‌നമെന്നുംഅദ്ദേഹം വിലയിരുത്തുന്നു. നിലവില്‍ ഹംഗറി, സ്‌പെയിന്‍, ഗ്രീസ് എന്നീ രാജ്യങ്ങള്‍ക്കു പിന്നില്‍ യൂറോപ്പില്‍ തന്നെ ഏറ്റവും ഉയര്‍ന്ന വാടക നിരക്കുകള്‍ ഉള്ള നാലാമത്തെ രാജ്യമാണ് അയര്‍ലണ്ട്

Scroll To Top