Thursday July 27, 2017
Latest Updates

റൂട്ട് മാറ്റി ഓട്ടവും അമിതച്ചാര്‍ജ് ഈടാക്കലും:ഡബ്ലിനിലെ ടൂറിസ്റ്റ് യാത്രികരെ കബളിപ്പിച്ച ടാക്‌സി ഡ്രൈവര്‍മാര്‍ പിടിയില്‍ 

റൂട്ട് മാറ്റി ഓട്ടവും അമിതച്ചാര്‍ജ് ഈടാക്കലും:ഡബ്ലിനിലെ ടൂറിസ്റ്റ് യാത്രികരെ കബളിപ്പിച്ച ടാക്‌സി ഡ്രൈവര്‍മാര്‍ പിടിയില്‍ 

ഡബ്ലിന്‍ :ടൂറിസ്റ്റുകളടക്കമുള്ള യാത്രക്കാരെ കബളിപ്പിച്ച് ടാക്സിഡ്രൈവര്‍മാര്‍ കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നു .ഗാര്‍ഡയും നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ടാക്സിക്കാരുടെ ഈ കൊള്ള പിടികൂടിയത്.കഴിഞ്ഞ ഒരു ദിവസം മാത്രം ഇത്തരം ഏഴ് തട്ടിപ്പുകളാണ് പിടികൂടിയത്.റൂട്ടുമാറ്റി ഓടിച്ചു കൂടുതല്‍ പണം പിടുങ്ങലും അമിത നിരക്ക് ഈടാക്കലുമൊക്കെയാണ് ടാക്സിക്കാരുടെ വിനോദങ്ങള്‍!. ഗാര്‍ഡ പിടികൂടിയ ഏഴില്‍ അഞ്ച് കേസുകളും റൂട്ട് മാറ്റി ഓടിയതിലൂടെ കൂടുതല്‍ പണം വാങ്ങിയതായിരുന്നു .രണ്ട് കേസുകള്‍ അമിത ചാര്‍ജ് വാങ്ങിയതും.
ഡബ്ലിന്‍ എയര്‍പോര്‍ടിലേക്ക് നേരായ വഴിയിലൂടെ പോകാതെ പോയ ടാക്സികളെയാണ് മാലഹൈഡ് ചെക്ക് പോയിന്റില്‍ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ ഡ്രൈവര്‍മാരില്‍ നിന്നും രണ്ടായിരം യൂറോ വീതം പിഴയീടാക്കി.അമിത നിരക്ക് വാങ്ങിയ ടാക്സിക്കാര്‍ക്ക് 60യൂറോ വീതം പിഴയിട്ടു.
കഴിഞ്ഞയാഴ്ചയില്‍ റൂട്ട് മാറ്റി ഓടി പണം തട്ടിയ ആറ് കേസുകളും അമിത നിരക്ക് ഈടാക്കിയ മൂന്ന് കേസുകളും ഗാര്‍ഡ പിടികൂടിയിരുന്നു.അംഗീകൃത ടാക്സികളെയാണ് ബന്ധപ്പെടുന്നതെന്ന് യാത്രക്കാര്‍ ഉറപ്പാക്കണമെന്ന് ഗാര്‍ഡ ഓര്‍മ്മിപ്പിച്ചു. പോലിസ് നടപടികളെ സ്വാഗതം ചെയ്ത് ടാക്സി യൂണിയനും രംഗത്തുവന്നു. നിലവിലുള്ള നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ കഠിനാധ്വാനം ചെയ്യുന്ന ടാക്സിഡ്രൈവര്‍മാര്‍ക്ക് മാന്യത ലഭിക്കുമെന്നും തട്ടിപ്പുകാര്‍ കുടുങ്ങുമെന്നും യൂണിയന്‍ വക്താവ് ഡാവിഡ് മക് ഗിന്നസ് പറഞ്ഞു.

Scroll To Top