Sunday July 22, 2018
Latest Updates

റീ ബില്‍ഡിംഗ് അയര്‍ലണ്ട് സ്‌കീം,പകുതിയോളം അപേക്ഷകള്‍ തള്ളിയെന്ന് പ്രതിപക്ഷം,യോഗ്യതയുള്ളവര്‍ക്കെല്ലാം ലോണ്‍ അനുവദിക്കുമെന്ന് കൗണ്‍സില്‍ പക്ഷം 

റീ ബില്‍ഡിംഗ് അയര്‍ലണ്ട് സ്‌കീം,പകുതിയോളം അപേക്ഷകള്‍ തള്ളിയെന്ന് പ്രതിപക്ഷം,യോഗ്യതയുള്ളവര്‍ക്കെല്ലാം ലോണ്‍ അനുവദിക്കുമെന്ന് കൗണ്‍സില്‍ പക്ഷം 

ഡബ്ലിന്‍:വീട് വാങ്ങുന്നവര്‍ക്ക് കൗണ്ടി കൗണ്‍സിലുകള്‍ വഴി കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ നല്‍കുവാനുള്ള പദ്ധതി പരാജയമെന്ന് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ഫിയനാഫാളിന്റെ ആരോപണം.പദ്ധതി അനുസരിച്ച് ഇതേ വരെ അനുവദിച്ച ആകെ വീടുകളുടെ എണ്ണം 455 എണ്ണം മാത്രമാണ്.

രണ്ട് ശതമാനം പലിശ ഈടാക്കുന്ന ബില്‍ഡിംഗ് അയര്‍ലണ്ട് സ്‌കീമിന്റെ ഭാഗമായുള്ള ഈ ഈ വായ്പയ്ക്കായി ആകെ അപേക്ഷിച്ചവരുടെ എണ്ണം 1499 മാത്രമാണ്.അപേക്ഷിച്ചവരില്‍ 1150 എണ്ണവും യോഗ്യതയുള്ളവയ്യായിരുന്നു.എന്നാല്‍ സാങ്കേതികത്വം പറഞ്ഞ് ഇവയില്‍ 421 അപേക്ഷകളും തള്ളുകയായിരുന്നു.

വീട് വിലയുടെ 90 ശതമാനം വരെ വായ്പയായി നല്‍കുന്നുണ്ടെങ്കിലും ഡബ്ലിന്‍,കോര്‍ക്ക്,ഗോള്‍വേ,കില്‍ഡെയര്‍,ലൗത്,മീത്,വിക്ലോ എന്നി പ്രധാനനഗരങ്ങളില്‍ 320000 വരെയും,ഗ്രാമീണ മേഖലയില്‍ 250000 വരെയുമാണ് വായ്പാ അനുവദിക്കുന്നത്.

എങ്കിലും നഗരമേഖലകളില്‍ പെടുന്ന കൗണ്ടികളില്‍ പോലും വീടുകള്‍ക്ക് ഇപ്പോഴും വില വര്‍ദ്ധിക്കുന്ന അവസ്ഥ തുടരുകയാണെന്നതിനാല്‍ വീടുകള്‍ ലഭ്യമാവുന്നില്ല എന്നതാണ് അപേക്ഷകരുടെ എണ്ണം കുറയാന്‍ കാരണമാവന്നത്.

അമ്പതിനായിരം വരെ ഒരാള്‍ക്ക് മാത്രമേ വരുമാനമുള്ളവര്‍ക്കും,75000 യൂറോ വരെ വരുമാനമുള്ള കുടുംബത്തിനും ഈ പദ്ധതിയില്‍ അപേക്ഷിക്കാനാവും.

എന്നാല്‍ കൃത്യമായ രീതിയില്‍ സമര്‍പ്പിച്ച മിക്കവരുടെയും അപേക്ഷകള്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ വൃത്തങ്ങള്‍ അറിയിച്ചു.നിരവധി മലയാളികള്‍ക്കും ഇതിനകം വായ്പ് അനുവദിച്ചു കിട്ടിയിട്ടുണ്ട്.

നിരവധി വായനാക്കാരുടെ അഭ്യര്‍ത്ഥന അനുസരിച്ച് ,കൗണ്ടി കൗണ്‍സില്‍ വഴി ലോണുകള്‍ കിട്ടുന്നതിനുള്ള പ്രത്യേക മാര്‍ഗ രേഖകളും,ലോണ്‍ അപേക്ഷകളില്‍ അവലംബിക്കേണ്ട രീതികളും നാളെ(ചൊവ്വാ)ഐറിഷ് മലയാളി’യില്‍ പ്രത്യേക വിഷയമായി പ്രസിദ്ധീകരിക്കുന്നതാണ്.

Scroll To Top