Sunday July 22, 2018
Latest Updates

റീ ബില്‍ഡിംഗ് അയര്‍ലണ്ട് :വീട് വാങ്ങാനായുള്ള കൗണ്‍സില്‍ വായ്പാ സ്‌കീമിന് തുടക്കമായി,ഇപ്പോള്‍ അപേക്ഷിക്കാം 

റീ ബില്‍ഡിംഗ് അയര്‍ലണ്ട് :വീട് വാങ്ങാനായുള്ള കൗണ്‍സില്‍ വായ്പാ സ്‌കീമിന് തുടക്കമായി,ഇപ്പോള്‍ അപേക്ഷിക്കാം 

ഡബ്ലിന്‍: ആദ്യമായി വീട് വാങ്ങുന്നവര്‍ക്കായി സിറ്റി/ കൗണ്ടി കൗണ്‍സിലുകള്‍ വഴി സര്‍ക്കാര്‍ ആരംഭിക്കുന്ന ആകര്‍ഷകമായ വായ്പ പദ്ധതിയ്ക്ക് വിവിധ കൗണ്ടികളില്‍ തുടക്കമായി.

ഭവനമന്ത്രി ഓവന്‍ മര്‍ഫി കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയ്ത പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് വാര്‍ഷിക വരുമാനം 50,000 യൂറോയില്‍ കൂടാത്തവര്‍ യോഗ്യരാണ്. പങ്കാളിയുമായി/കുടുംബവുമായി സംയുക്തമായി ചേര്‍ന്നുള്ള അപേക്ഷ ആണെങ്കില്‍ വാര്‍ഷിക വരുമാനം 75,000 യൂറോ വരെ ആവാം.കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്ന യോഗ്യതയുടെ അടിസ്ഥാനത്തില്‍ 320,000 യൂറോ വരെയുള്ള ഭവന വായ്പകള്‍ അനുവദിക്കുന്നതാണ്.

യോഗ്യരായിട്ടുള്ള അപേക്ഷകര്‍ക്ക് വായ്പത്തുക ഉപയോഗിച്ച് പുതിയതോ പഴയതോ ആയ വസ്തുവകകള്‍ വാങ്ങാവുന്നതാണ്. 90% വരെയുള്ള വായ്പ തിരിച്ചടവ് നിശ്ചിത തുകയ്ക്ക് മുപ്പതു വര്‍ഷത്തിനുള്ളില്‍ 2% നിരക്കില്‍ സാധ്യമാകും.

സ്വന്തമായി വീട് വാങ്ങുന്നതിനു ബുദ്ധിമുട്ട് അനുഭവിക്കുന്ന മധ്യവര്‍ഗ വരുമാനക്കാര്‍ക്ക് ഈ ഭവന വായ്പ പദ്ധതി വളരെയധികം പ്രയോജനകരമായിരിക്കുമെന്നു പദ്ധതിയുടെ ആനുകൂല്യങ്ങള്‍ വിശദീകരിച്ചു സംസാരിക്കവെ മന്ത്രി ഓവന്‍ മര്‍ഫി വ്യക്തമാക്കി

കൗണ്ടി/സിറ്റി കൗണ്‍സിലുകളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ റീ ബില്‍ഡിംഗ് അയര്‍ലണ്ടിന്റെ 051 349720 എന്ന നമ്പറില്‍ നിന്നും ലഭിക്കുന്നതാണ്.

Scroll To Top