Thursday October 18, 2018
Latest Updates

റീ എന്‍ട്രി വിസ ആപ്ലിക്കേഷന്‍ ഓണ്‍ ലൈന്‍ സമ്പ്രദായം നിര്‍ത്തലാക്കി ,ദുരിതത്തിലാവുന്നത് നൂറുകണക്കിന് യാത്രക്കാര്‍ 

റീ എന്‍ട്രി വിസ ആപ്ലിക്കേഷന്‍ ഓണ്‍ ലൈന്‍ സമ്പ്രദായം നിര്‍ത്തലാക്കി ,ദുരിതത്തിലാവുന്നത് നൂറുകണക്കിന് യാത്രക്കാര്‍ 

ഡബ്ലിന്‍:ഐറിഷ് നാച്ചുറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രെഷന്‍ വകുപ്പില്‍ റീ എന്‍ട്രി വിസയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഓണ്‍ ആപ്ലിക്കേഷന്‍ സമ്പ്രദായം നിര്‍ത്തലാക്കി.സെപ്റ്റംബര്‍ 3 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.

യാത്രചെയ്യന്നതിന് 5-6 ആഴ്ചകള്‍ മുമ്പേ റീ എന്‍ട്രി വിസയ്ക്കുള്ള അപേക്ഷകള്‍ രജിസ്ട്രേഡ് പോസ്റ്റിലൂടെ സമര്‍പ്പിക്കണമെന്ന് വിസ ഓഫിസിന്റെ അറിയിപ്പില്‍ പറയുന്നു.എന്നാല്‍ എമര്‍ജന്‍സി വിസയ്ക്കുള്ള ആപ്ലിക്കേഷനുകള്‍ ഓണ്‍ ലൈനായി തന്നെ സമര്‍പ്പിക്കാവുന്നതാണ്.

പ്രതിവര്‍ഷം 130,000 പേരാണ് ഐറിഷ് വിസ ആവശ്യത്തിനായി വര്‍ഷം തോറും ഈ ഓഫീസില്‍ അപേക്ഷകരായി എത്തുന്നത്.ദിവസം ശരാശരി 356 പേര്‍. ഓണ്‍ ലൈന്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടും ഇതില്‍ കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല.

ഓണ്‍ ലൈന്‍ അപേക്ഷാ സമ്പ്രദായം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്നതാണ് പോസ്റ്റല്‍ ആപ്ലിക്കേഷനിലൂടെ കൂടുതല്‍ പേര്‍ക്ക് പെട്ടന്ന് സൗകര്യം ഒരുക്കാന്‍ കഴിയുമെന്ന ആശയത്തിലേക്ക് വകുപ്പിനെ എത്തിച്ചത്.ക്രിസ്തുമസ് അവധി പ്രമാണിച്ച് സ്വദേശത്തെയ്ക്ക് പോകാന്‍ ഒരുങ്ങുന്നവര്‍ക്ക് പക്ഷെ പൊടുന്നനെയുള്ള തീരുമാനം വിനയാകും.

കൂടുതല്‍ സ്റ്റാഫിനെ നിയോഗിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പോസ്റ്റല്‍ വിസാ അപേക്ഷകള്‍ ക്രമത്തിലാക്കുമെന്നു മീഡിയാ ഓഫിസര്‍ ‘ഐറിഷ് മലയാളി’യെ അറിയിച്ചു

Scroll To Top