Thursday February 22, 2018
Latest Updates

റീജന്‍സി ഹോട്ടല്‍ ആക്രമണക്കേസിലെ ഡിറ്റക്റ്റീവിന്റെ മരണം. അന്വേഷണം പുരോഗമിക്കുന്നു 

റീജന്‍സി ഹോട്ടല്‍ ആക്രമണക്കേസിലെ ഡിറ്റക്റ്റീവിന്റെ മരണം. അന്വേഷണം പുരോഗമിക്കുന്നു 

ഡബ്ലിന്‍: ഗാര്‍ഡ ഫോഴ്സിലെ പ്രമുഖനായ ഡിറ്റക്റ്റീവ് സൂപ്രണ്ട് കോം ഫോസ്,ബാലിമൂണ്‍ ഗാര്‍ഡ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.ശനിയാഴ്ച രാവിലെ ഒന്‍പതു മണിയോടെ സഹപ്രവര്‍ത്തകനായ ഓഫീസര്‍ ആണ് അദ്ദേഹം മരണപ്പെട്ടതായി കാണുന്നത്. സമീപത്തിനിന്നു കോം ഉപയോഗിച്ചിരുന്ന ഔദ്യോഗിക തോക്കും കണ്ടെത്തിയിരുന്നു..

കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചെങ്കിലും മരണത്തില്‍ അസ്വാഭാവികമായി യാതൊന്നും ഇല്ല എന്നാണ് ഗാര്‍ഡ വ്യക്തമാക്കുന്നത്. ‘ഗാര്‍ഡഓംബുഡ്‌സ്മാന്‍ കമ്മീഷന്’ കേസ് കൈമാറിയതായും അന്വേഷണം പുരോഗമിക്കുന്നതായും ഗാര്‍ഡ വ്യക്തമാക്കി.

റീജന്‍സി ഹോട്ടല്‍ കൊലപാതക കേസില്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തെ വളരെ മികച്ച ഉദ്യോഗസ്ഥനായാണ് എല്ലാവരും വിലയിരുത്തുന്നത്. കമ്മ്യൂണിറ്റി അലെര്‍ട്, ബിസിനസ്സ് അലെര്‍ട് പോലുള്ള പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനു ശ്രദ്ധിച്ചിരുന്ന അദ്ദേഹം കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ സജീവമാക്കുന്നതിലും പങ്കാളിയായിരുന്നു.

Scroll To Top