Sunday October 22, 2017
Latest Updates

റീക്ക് സണ്‍ഡേയില്‍ ക്രോഗ് പാട്രിക്ക് മല കയറാന്‍ ജനസഹസ്രങ്ങളെത്തി

റീക്ക് സണ്‍ഡേയില്‍ ക്രോഗ് പാട്രിക്ക് മല കയറാന്‍ ജനസഹസ്രങ്ങളെത്തി

കാസില്‍ബാര്‍ : റീക്ക് സണ്‍ഡേയില്‍ ക്രൊഗ് പാട്രിക്ക് മല കയറാന്‍ പ്രതികൂല കാലാവസ്ഥയിലും ജനസഹസ്രങ്ങളെത്തി. ഇടവിട്ടു പെയ്തമഴയും കാറ്റും അവഗണിച്ചാണ് തങ്ങളുടെ പൂര്‍വപിതാക്കള്‍ കാട്ടിത്തന്ന വിശ്വാസ് വഴിയെ യാത്ര ചെയ്യാനും പുണ്യം നുകരാനും ക്രോഗ് പാട്രിക് മല കയറിയത്.കുടുംബമൊന്നാകെയും,ഇടവകാ സമൂഹം ചേര്‍ന്നും ദൈവവഴികളില്‍ യാത്ര ചെയ്ത് അയര്‍ലണ്ടില്‍ വിശ്വാസം പകരാനെത്തിയ വിശുദ്ധ പാട്രിക്കിന്റെ സ്മരണ പുതുക്കി ആ വിശ്വാസധാരയില്‍ നിന്നും ഊര്‍ജം പകര്‍ന്നു.

എല്ല വര്‍ഷവും ജൂലൈയിലെ അവസാനത്തെ ഞായറാഴ്ചയാണ് റീക്ക് സണ്‍ഡേ ആചരണം.

764മീറ്റര്‍ ഉയരമാണ് മലയ്ക്കുള്ളത്.ഇവര്‍ക്ക് സഹായത്തിനായി ഐറീഷ് കോസ്റ്റ് ഗാര്‍ഡും ഐറീഷ് എയര്‍കോര്‍പ്സും ഉള്‍പ്പടെ 12ഓളം സ്ഘടനകള്‍ കര്‍മ്മനിരതരായി രംഗത്തുണ്ടായിരുന്നു.അമ്പതോളം പേര്‍ക്ക് ഇന്നലെ ഇവരുടെ സേവനം ലഭിച്ചു.

തീര്‍ത്ഥടനത്തിനിടെ വീണ് ഷോള്‍ഡര്‍ തിരിഞ്ഞുപോയ 46കാരനെ എയര്‍ കോര്‍പ്സ് മേയോ ആശുപത്രിയിലും ഹൃദയാഘാതമുണ്ടായ 70കാരനെ ഗാള്‍വെ ഹോസ്പിറ്റലിലെത്തിച്ചു.വീണ് മുട്ടുപൊട്ടിയ 14കാരനും വീഴ്ചയില്‍ കണങ്കാല്‍ തകര്‍ന്ന 68കാരനും തലയ്ക്കു പരിക്കേറ്റ 70കാരനുമൊക്കെ സന്നദ്ധ സംഘത്തിന്റെ സേവനം ലഭിച്ചു.

Scroll To Top