Thursday July 20, 2017
Latest Updates

റവന്യൂവില്‍ നിന്നുള്ള നികുതി ആനുകൂല്യം ഇപ്പോള്‍ കൈപ്പറ്റാം: മെഡിക്കല്‍ ചെലവുകള്‍ റീഫണ്ട് ചെയ്യാം,ഫ്‌ലാറ്റ് റേറ്റ് എക്‌സ്‌പെന്‍സസ് കടകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ക്ലെയിം ചെയ്യാം

റവന്യൂവില്‍ നിന്നുള്ള നികുതി ആനുകൂല്യം ഇപ്പോള്‍ കൈപ്പറ്റാം: മെഡിക്കല്‍ ചെലവുകള്‍ റീഫണ്ട് ചെയ്യാം,ഫ്‌ലാറ്റ് റേറ്റ് എക്‌സ്‌പെന്‍സസ് കടകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ക്ലെയിം ചെയ്യാം

ഡബ്ലിന്‍ :നിലവിലുള്ള സൗകര്യത്തെക്കുറിച്ച് അറിയാത്തതിനാല്‍ നൂറുകണക്കിന് നികുതിദായകര്‍ക്ക് ടാക്സ് റീഫണ്ട് സൗകര്യം നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍..ഭൂരിപക്ഷം വരുന്ന പേ വര്‍ക്കേഴ്സിനാണ് നൂറുകണക്കിനു യൂറോ ഓരോ വര്‍ഷവും നഷ്ടമാകുന്നത്.

ഫ്ളാറ്റ് റേയ്റ്റ് എക്സ്പെന്‍സ് (എഫ്.ആര്‍.ഇ)എന്നറിയപ്പെടുന്ന അലവന്‍സാണ് അധികമാരും അറിയാതെ പോകുന്നത്. ഇതിലൂടെ റീഫണ്ട് സാധ്യമാണെന്ന കാര്യം അധികമാര്‍ക്കും അറിയില്ലെന്നതാണ് കാര്യം.

ടാക്സ്ബാക്ക്ഡോട്.കോം നല്‍കുന്ന വിവരമനുസരിച്ച് 571000 ആളുകള്‍ ഈ ആനുകൂല്യം ഉപയോഗിച്ചിട്ടുള്ളൂ.മൊത്തം പേ വര്‍ക്ക് ഫോഴ്സിന്റെ മൂന്നിലൊന്നു മാത്രമേ ഇത്.

70.9 മില്ല്യണ്‍ യൂറോയാണ് ഇതിന് ചെലവായത്.തൊഴില്‍ ചെയ്യുന്ന ഏരിയയനുസരിച്ച് എഫ്.ആര്‍.ഇയും വ്യത്യസ്തമാകും.
കടകളിലും മറ്റും ജോലിചെയ്യുന്നവര്‍ക്ക് 121 യൂറോയാണ് പ്രതിവര്‍ഷം ഈ ഇനത്തില്‍ ലഭിക്കുന്നത്.അതേസമയം ബാര്‍ ട്രേഡ് എംപ്ലോയീസിന് 97 യൂറോയെ ഉള്ളു.നഴ്സുമാര്‍ക്ക് 733 യൂറോയും നഴ്സിംഗ് അസിസ്റ്റന്‍ഡുമാര്‍ക്ക് 526 യൂറോയും ലഭിക്കും.

ഒരാള്‍ ചികില്‍സാ ചെലവുകള്‍ക്ക് ചെലവഴിക്കുന്നതില്‍ 20 ശതമാനംവരെ ടാക്‌സ് റീഫണ്ട് ആനുകൂല്യം ലഭ്യമാണ്. പേ മൈ അക്കൗണ്ട് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് നിങ്ങള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാം.എന്നാല്‍ ഈ ആനുകൂല്യവും നഷ്ട്ടപ്പെടുത്തുന്നവര്‍ ഏറെയാണ്.

ഡോക്ടേഴ്സ് ബില്‍,പ്രിസ്‌ക്രൈബ്ഡ് മെഡിസിന്‍സ്,മെറ്റേണിറ്റി കെയര്‍,ലെയ്സര്‍ കണ്ണ് സര്‍ജറി,ഹോസ്പിറ്ററലിലോ നഴ്സിംഗ് ഹോമിലോ ചികില്‍സ നേടിയത്,എക്സറേ ഉള്‍പ്പടെയുള്ള പരിശോധനകള്‍,ആംബുലന്‍സ് യാത്രാച്ചെലവ്,സ്പീച്ച് ആന്റ് ലാംഗ്വേജ് തെറാപ്പി(കുട്ടികള്‍ക്ക്) എന്നിവയാണ് ക്ലയിം ചെയ്യാവുന്ന റീഫണ്ട് ആനുകൂല്യങ്ങള്‍ .സാധാരണ ഡെന്റല്‍ ചെക്കപ്പിന് റീഫണ്ട് കിട്ടിയില്ലെങ്കില്‍ അതിനെ നോണ്‍ റൂട്ടീന്‍ ആക്കി മാറ്റി നല്‍കിയും ഇളവുകള്‍ നേടാം.പക്ഷേ അതിന് ദന്ത ഡോക്ടര്‍മാരില്‍ നിന്നും മെഡി.2 ഫോറം ഒപ്പിട്ടു വാങ്ങേണ്ടതുണ്ട്.

എന്നാല്‍ ഈ റീഫണ്ടിംഗ് പദ്ധതിക്ക് ചില് വ്യവസ്ഥകളുമുണ്ട്.ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്നോ എച്ച് .എസ്.സിയില്‍ നിന്നോ ഒരിക്കല്‍ ക്ലയിം സ്വീകരിച്ചവര്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹതയില്ല.നാല് വര്‍ഷത്തിനുള്ളില്‍ ഈആനുകൂല്യം ക്ലയിം ചെയ്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്. 2013ലെ ആനുകൂല്യം 2017നു ശേഷം കൈപ്പറ്റാനാവില്ല.

Scroll To Top