Monday January 23, 2017
Latest Updates

റഫറണ്ടം :ചര്‍ച്ചകളെ ചൊല്ലി ഭരണ കക്ഷിയില്‍ തമ്മിലടി 

റഫറണ്ടം :ചര്‍ച്ചകളെ ചൊല്ലി ഭരണ കക്ഷിയില്‍ തമ്മിലടി 

ഡബ്ലിന്‍:സ്വവര്‍ഗ വിവാഹ റഫറണ്ടത്തിന്റെ പ്രചാരണ പരിപാടികള്‍ക്കിടയില്‍ ഭരണകക്ഷിയിലെ ലേബര്‍ പാര്‍ട്ടിയും ഫിനഗേലും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസം ഉടലെടുത്തതിനെ തുടര്‍ന്ന് ആര്‍ ടി ഇ ചര്‍ച്ചകളില്‍ നിന്നും മന്ത്രി ലിയോ വരേദ്കര്‍ക്ക് പിന്മാറേണ്ടി വന്നതായി റിപ്പോര്‍ട്ടുകള്‍.
ലേബര്‍ പാര്‍ട്ടിയുമായി ആലോചിക്കാതെ ഏകപക്ഷീയമായി ഫിനഗേല്‍ ആര്‍ ടി ഇ ഡിബേറ്റില്‍ പങ്കെടുക്കാന്‍ അനുവാദം തേടിയതില്‍ ക്ഷുഭിതരായ ലേബര്‍ പക്ഷം പ്രശ്‌നത്തെ രാഷ്ട്രീയമായി കണ്ടതില്‍ പ്രതിഷേധം അറിയിക്കുകയും വരേദ്കര്‍ക്കു പകരം ലേബര്‍പ്പാര്‍ട്ടി ഡപ്യൂട്ടി ലീഡര്‍ അലക്‌സ് വൈറ്റിന് അവസരം നല്‍കണം എന്ന് ആവശ്യപ്പെടുകയും ആയിരുന്നു.അടുത്ത ചൊവ്വാഴ്ച്ചയാണ് അന്തിമ ഡിബേറ്റ് സംപ്രേക്ഷണം ചെയ്യുന്നത്.

Scroll To Top