Friday February 24, 2017
Latest Updates

രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍

രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല് കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ റൊണാള്‍ഡ് വിന്നിയെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വീട്ടില്‍ ചികിത്സ തേടി എത്തിയ യുവതിയെ ഇയാള്‍ പീഡിപ്പിച്ചു എന്നാണ് ആരോപണം. ശ്വാസകോശ സംബന്ധമായ അസുഖത്തിനു ചികിത്സ തേടി കഴിഞ്ഞ ദിവസം കുമാരപുരത്തെ വീട്ടിലെത്തിയപ്പോഴാണ് 38 കാരിയായ യുവതിയെ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡന ശ്രമത്തില്‍ നിന്ന് രക്ഷപെട്ട് ഓടിയ യുവതി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.

Scroll To Top