Saturday July 22, 2017
Latest Updates

രോഗിയുടെ ഫോണ്‍ നമ്പര്‍ ചോര്‍ത്തിയെടുത്ത് ലോഹ്യം കൂടാനെത്തിയ ഡബ്ലിന്‍ ഹോസ്പിറ്റലിലെ മെയില്‍ മെയില്‍ നഴ്സിന്റെ ‘പണി’ പോയേക്കും !

രോഗിയുടെ ഫോണ്‍ നമ്പര്‍ ചോര്‍ത്തിയെടുത്ത് ലോഹ്യം കൂടാനെത്തിയ ഡബ്ലിന്‍ ഹോസ്പിറ്റലിലെ മെയില്‍ മെയില്‍ നഴ്സിന്റെ ‘പണി’ പോയേക്കും !

ഡബ്ലിന്‍ :അനുമതിയില്ലാതെ രോഗിയുടെ ഫോണ്‍ നമ്പരുംമേല്‍വിലാസവുമൊക്കെ  ചോര്‍ത്തിയെടുക്കുകയും, ആശുപത്രി വിട്ടശേഷം ബന്ധം പുതുക്കുവാന്‍ ശ്രമിക്കുകയും ചെയ്ത മെയില്‍ നഴ്സിന് പണി കിട്ടി.വാട്സാപ്പിലും ഫെയ്സ് ബുക്കിലും ഫോണിലുമൊക്കെ നഴ്സിന്റെ ‘സേവന’മെത്തിയതോടെ അധ്യാപികയായ യുവതി പരാതിപ്പെടുകയായിരുന്നു. ഇതോടെ ഏജന്‍സി നഴ്സായ ഇയാളുടെ പിന്‍ നമ്പര്‍ റദ്ദാക്കുവാനുള്ളതടക്കമുള്ള നിയമ നടപടികള്‍ നഴ്സിംഗ് ബോര്‍ഡ് ആരംഭിച്ചിരിക്കുകയാണ്.

ഔദ്യോഗികപദവി ദുരുപയോഗംചെയ്തെന്ന കുറ്റമാണ് നഴ്സിനെതിരെ ചുമത്തിയിരിക്കുന്നത്.പ്രൈമറി സ്‌കൂള്‍ടീച്ചറുടെ പരാതിയിലാണ് നടപടി.പ്രമേഹ സംബന്ധമായ പ്രശ്നങ്ങളുമായാണ് അധ്യാപിക മാറ്റര്‍ ഹോസ്പിറ്റലില്‍ ചികിത്സയ്ക്കെത്തിയത്. ആ സമയം ഇവരെ പരിചരിച്ചവരില്‍ ഹെയ്ട്ഗെകിമാനുമുണ്ടായിരുന്നു.

ഒരിക്കല്‍പ്പോലും നേരിട്ട് സംസാരിക്കാത്ത ഒരാള്‍ക്ക് എങ്ങനെ തന്റെ ഫോണ്‍ അടക്കമുള്ള പേഴ്സണല്‍ വിവരങ്ങള്‍ ലഭിച്ചുവെന്ന അന്വേഷണത്തിലാണ് രോഗിയുടെ ഫയലില്‍ നിന്നുള്ള നഴ്സിന്റെ ‘ഡാറ്റാ മോഷണ’ശ്രമം പുറത്തുവന്നത്. ഡബ്ലിനിലെ മാറ്റര്‍ ഹോസ്പിറ്റലിലെ ഏജന്‍സി നഴ്സ് ഗില്‍ബെര്‍ട്ട് ഹെയ്ട്ഗെകിമാനയെയാണ് നഴ്സിംഗ് ആന്റ് മിഡ് വൈഫറി ബോര്‍ഡ് കുറ്റക്കാരനെന്നു കണ്ടെത്തിയത്.പല തവണ രോഗിയുടെ ഫേസ്ബുക്കിലും,വാട്ട്‌സ്ആപ്പിലുമൊക്കെ നുഴഞ്ഞു കയറി ലോഹ്യം പറയാനെത്തിയതോടെയാണ് യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.നഴ്സിംഗ്‌ബോര്‍ഡ് നടത്തിയ ചോദ്യം ചെയ്യലില്‍ രോഗിയുടെ ട്രീറ്റ്മെന്റ് ഫയലില്‍ നിന്നും വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചെന്നു നഴ്സ് സമ്മതിച്ചു.

അതുപയോഗിച്ച് വാട്സാപ് മെസേജ് അയച്ചു. ഫേസ് ബുക്കില്‍ ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ചെന്നും പല പ്രാവശ്യ ഫോണില്‍ വിളിച്ചെന്നും നഴ്സ് ഹെയ്ട്ഗെകിമാന തുറന്നു പറഞ്ഞു.നിരുപാധികം മാപ്പുപറഞ്ഞ് കാലില്‍ വീണിരിക്കുകയാണ് നമ്മുടെ കഥാനായകന്‍.രോഗിയോട് മാപ്പുപറഞ്ഞ ഇദ്ദേഹം പിന്‍ നമ്പര്‍ റദ്ദാക്കരുതെന്നും,തെറ്റ് പൊറുക്കണമെന്ന് ആവശ്യപ്പെട്ട് നഴ്സിംഗ് ബോര്‍ഡിന് മുമ്പില്‍ സമര്‍പ്പിച്ച അപേക്ഷ ബോര്‍ഡ് അംഗീകരിച്ചാല്‍ മാത്രമേ ഇയാള്‍ക്ക് ഇനി ജോലി ചെയ്യാനാവൂ.

Scroll To Top