Thursday October 18, 2018
Latest Updates

രൂപവും ഭാവവും മാറുന്ന ഡബ്‌ളിന്‍ ബസുകള്‍; റൂട്ടുകള്‍ ബ്രിട്ടീഷ് കമ്പനിക്ക് 

രൂപവും ഭാവവും മാറുന്ന ഡബ്‌ളിന്‍ ബസുകള്‍; റൂട്ടുകള്‍ ബ്രിട്ടീഷ് കമ്പനിക്ക് 

ഡബ്ലിന്‍:പൊതു റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ പുതിയ രൂപകല്‍പ്പനയിലെത്തുന്നു. റൂട്ടുകള്‍ ഏപ്രിലില്‍ തന്നെ സ്വന്തമാക്കിയ ബ്രിട്ടീഷ് ഗതാതഗത കമ്പനിയായ ?ഗോ എഹെഡ് 24 ആണ് സ്വകാര്യ റൂട്ടുകളില്‍ പുതിയ ബസുകള്‍ ഓടിക്കുക. നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ബസുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നീലനിറത്തിലാണ് പുതിയ ബസുകള്‍ വെളുത്ത നിറം കൂടതലായി ഉള്‍പ്പെടുത്താത്തത് വൃത്തിയാക്കാനുള്ള ബുദ്ധിമുട്ടിന്റെ പശ്ചാത്തലത്തിലാണെന്ന് ?എന്റ റ്റി എ യുടെ സിഇഒ ആന്‍ ?ഗ്രേയം പറഞ്ഞു.

പുത്തന്‍ബസുകള്‍ ആദ്യമായി റോഡിലിറങ്ങുന്നത് സെപ്റ്റംബര്‍ 9 നാണ്. സിറ്റി വെസ്റ്റില്‍ നിന്ന് യുസിഡിയിലേക്കുള്ള പുതിയ റൂട്ടായ 175 ലാണ് അത്. 45A, 75, 184, 63, 185, 111, 59 റൂട്ടുകള്‍ സെപ്റ്റംബര്‍ 7 മുതല്‍ ?ഗോ എഹെഡിന് കൈമാറ്റം ചെയ്യപ്പെടും

. 7A, 102, 33A, 220, 33B, 104 റൂട്ടുകള്‍ നവംബറിലും. 18, 76, 239, 270, 238, 76A,236, 17, 114, 161 റൂട്ടുകള്‍ അടുത്ത ജനുവരി മുതലാണ് ഗോ എഹെഡിന് ലഭിക്കുക.

ബസ് യാത്രയുടെ ചാര്‍ജ്ജും മറ്റും നിലവിലുള്ളതു പോലെ തുടരും. വൈ ഫൈ സംവിധാനം ബസിലുണ്ടാവും.

അതേസമയം തലസ്ഥാനത്തെ റൂട്ടുകള്‍ സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് ഗതാഗതമേഖലയിലെ സ്വകാര്യവത്കരണത്തിന്റെ ഭാഗമാണെന്നാണ് ഒരു വിഭാ?ഗത്തിന്റെ ആശങ്ക. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് എന്‍ റ്റി എ സിഇഒ ആന്‍ ഗ്രേയം പ്രതികരിച്ചു. ”ഇത് സ്വകാര്യവത്കരണമല്ല. റൂട്ടുകളുടെ നിയന്ത്രണം ദേശീയ ഗതാഗത അതോറിറ്റിക്ക് തന്നെയായിരിക്കും. ബസ്ചാര്‍ജ്ജും നിരക്കുകളും എന്‍ റ്റി എ ആണ് തീരുമാനിക്കുക. നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സേവനം നല്‍കുക മാത്രമാണ് ഗോ എഹെഡ് ചെയ്യുക” എന്നും ഗ്രേയം പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് ഡബ്ലിനില്‍ ബസ് സര്‍വ്വീസ് നടത്താന്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചത്. അവസാന റൗണ്ടിലെത്തിയ ആറ് അപേക്ഷകരില്‍ നിന്നുമാണ് ഗോ എഹെഡ് തെരഞ്ഞെടുക്കപ്പെട്ടത്. ഡിപ്പോ സൗകര്യം ലഭിക്കില്ല എന്നറിഞ്ഞ് നാല് അപേക്ഷകര്‍ പിന്‍മാറി. അവസാന റൗണ്ടില്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമായ ഡബ്ലിന്‍ ബസിനെ പിന്തള്ളിയാണ് ഗോ എഹെഡ് കരാര്‍ സ്വന്തമാക്കിയത്. 172 മില്യണ്‍ യൂറോയാണ് കരാര്‍ തുക.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top