Thursday October 18, 2018
Latest Updates

രൂപയ്ക്ക് വിലയിടിവ്,യൂറോയുമായുള്ള വിനിമയ നിരക്കില്‍ സര്‍വ്വകാല റിക്കോര്‍ഡ് 

രൂപയ്ക്ക് വിലയിടിവ്,യൂറോയുമായുള്ള വിനിമയ നിരക്കില്‍ സര്‍വ്വകാല റിക്കോര്‍ഡ് 

ഡബ്ലിന്‍ :യൂറോയുമായി ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ വിനിമയ നിരക്ക് ചരിത്രത്തിലെ റെക്കോര്‍ഡിലേക്ക്. ഇന്നു ഇന്ത്യയിലെ എക്സ്ചേഞ്ചുകള്‍ വ്യാപാരം ആരംഭിച്ചത് യൂറോയ്ക്ക് 82.56 രൂപ നിരക്കിലാണ്.

യൂ എ ഇ എക്സ്ചേഞ്ച് 82.53 രൂപയാണ് യൂറോയ്ക്ക് ലഭ്യമാക്കുന്നത്.

യൂറോയുടെ വില കൂടുന്നതിനാല്‍ രൂപയുടെ മൂല്യം ഇനിയും താഴേക്ക് വരുമെന്നും വിനിമയ നിരക്ക് റെക്കോര്‍ഡ് ഭേദിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.ബ്രെക്സിറ്റ് വിലപേശലുകളില്‍ ബ്രിട്ടണ്‍ കരുത്ത് കൂട്ടാത്തതും,അമേരിക്കയിലെ ആഭ്യന്തര തര്‍ക്കങ്ങളും യൂറോയുടെ മാന്യത ഉയര്‍ത്തി. നിലവിലുള്ള സ്ഥിതി തുടര്‍ന്നാല്‍ അടുത്ത ദിവസങ്ങളില്‍ തന്നെ 83 കടന്ന് വിനിമയ നിരക്ക് മുന്നോട്ട് പോകുമെന്നാണ് സൂചന.ഓഗസ്റ്റ് 30 ന് യൂറോ വില 82.93 വരെ ഉയര്‍ന്നിരുന്നു.

വിപണിയില്‍ ശക്തമായി നിന്നിരുന്ന രൂപയുടെ മൂല്യം അടുത്ത കാലത്താണ് കുത്തനെ ഇടിയാന്‍ തുടങ്ങിയത്. വരും ദിവസങ്ങളില്‍ ഇതു വീണ്ടും കൂടാനാണ് സാധ്യത. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

പ്രവാസികള്‍ കൂടുതല്‍ പണം അയക്കുന്നതോടെ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയരാനാണ് സാധ്യത.പൗണ്ട് വിലയും 92 ലേയ്ക്ക് അടുക്കുകയാണ്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top