Saturday May 27, 2017
Latest Updates

രൂപയുടെ നില മെച്ചപ്പെട്ടു

രൂപയുടെ നില മെച്ചപ്പെട്ടു

രൂപയുടെ മൂല്യം മെച്ചപ്പെട്ടു. ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം രൂപ ഇന്ന് അറുപതില്‍ താഴെ എത്തി. 59 രൂപ 68 പൈസ എന്ന നിലയിലേക്കാണ് രൂപ ഇന്ന് മെച്ചപ്പെട്ടത്. ഇറാഖ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നത് ഡോളറിന്റെ ആവശ്യം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതാണ് രൂപയുടെ മൂല്യം അറുപതിനു മുകളില്‍ എത്തിച്ചത്. എന്നാല്‍ ഉടനടി ബജറ്റ് അവതരിപ്പിക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ ഉണ്ടായ ഉണര്‍വാണ് ഇപ്പോള്‍ രൂപയുടെ മൂല്യം അറുപതില്‍ താഴെ എത്തിച്ചത്. 60 രൂപ 3 പൈസ എന്ന നിലയില്‍ വ്യാപാരം ആരംഭിച്ച രൂപ ഇന്ന് മികച്ച നേട്ടമാണ് കൈവരിച്ചത്.

Scroll To Top