Monday January 16, 2017
Latest Updates

രാഹുല്‍, സുധീരന്‍ കൂടിക്കാഴ്ച അവസാനിച്ചു

രാഹുല്‍, സുധീരന്‍ കൂടിക്കാഴ്ച അവസാനിച്ചു

ന്യൂഡല്‍ഹി: മന്ത്രിസഭാ പുന:സംഘടന ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തിയ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് രാഹുല്‍ ഗാന്ധി സുധീരനോദ് നിര്‍ദ്ദേശിച്ചു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് കൂടിയാലോചിക്കാതെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുന:സംഘടന ആലോചിക്കുന്നതെന്ന് സുധീരന്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.

ഇക്കാര്യത്തിലുള്ള അതൃപ്തി പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുന്നതിനാണ് സുധീരന്‍ ഡല്‍ഹിയില്‍ എത്തിയത്. രാഹുല്‍ ഗാന്ധിയുമായി ഇന്ന് തന്നെ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് സുധീരന്‍ അറിയിച്ച. സംഘടന തലത്തില്‍ അഴിച്ചു പണി ആവശ്യമാണെന്നും സുധീരന്‍ പറഞ്ഞു.

Scroll To Top