Thursday October 18, 2018
Latest Updates

രാത്ഡ്രമില്‍ നൈറ്റ് വിജിലും,ഫാ. ആന്റണി ചീരംവേലിക്കും,ഫാ .മാനുവേല്‍ കാരിപ്പോട്ടിനും, യാത്രയയപ്പും വെള്ളിയാഴ്ച 

രാത്ഡ്രമില്‍ നൈറ്റ് വിജിലും,ഫാ. ആന്റണി ചീരംവേലിക്കും,ഫാ .മാനുവേല്‍ കാരിപ്പോട്ടിനും, യാത്രയയപ്പും വെള്ളിയാഴ്ച 

രാത്ഡ്രം : കൗണ്ടി വിക്ലോയിലെ, രാത്ഡ്രമില്‍ നൈറ്റ് വിജില്‍ നടത്തപ്പെടുന്നു.

റാത്ത് ഡ്രമിലെ സെയിന്റ്. മേരീസ് & സെയിന്റ്. മൈക്കിള്‍സ്സ് ചര്‍ച്ചില്‍ വച്ച് വെള്ളിയാഴ്ച്ച (17-08-2018) രാത്രി 07:00ന് ജപമാലയോടെ നൈറ്റ് വിജിലില്‍ ആരംഭിക്കും.

ശുശ്രുഷകളില്‍ സ്തുതിപ്പ്, വചന പ്രഘോഷണം, വിശുദ്ധ  അന്തോണീസിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, നടത്തപ്പെടുന്നതാണ്. രാത്രി 10:30 ന് ശുശ്രുഷകള്‍ സമാപിക്കും.

ശുശ്രുഷകള്‍ക്ക്, ഫാ. ആന്റണി ചീരംവേലിയും,ഫാ. മാനുവേല്‍ കാരിപ്പോട്ടും, നേതൃത്വം നല്‍കുന്നതാണ്. ഇതെ തുടര്‍ന്ന്, അയര്‍ലണ്ടിലെ തങ്ങളുടെ ശുശ്രൂഷകള്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫാ. ആന്റണി ചീരംവേലിക്കും , ഫാ. മാനുവേല്‍ കാരിപ്പോട്ടിനും റാത്ത് ഡ്രമിലെ മലയാളി സമൂഹം യാത്രയയപ്പ് നല്‍കുന്നതുമാണ്.
Address:
St.Marys & St.Michaels Church, Rathdrum County Wicklow.

കൂടുതല്‍ വിവരങ്ങള്‍ക്ക് :-
സില്‍ജു : 0863408825
ജിമ്മി : 0899654293

റിപ്പോര്‍ട്ട് :സില്‍ജു രാത്ഡ്രം.

Scroll To Top