Friday February 24, 2017
Latest Updates

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു തിരിച്ച നാസയുടെ ആളില്ലാ റോക്കറ്റ് ആറാം സെക്കന്‍ഡില്‍ പൊട്ടിത്തെറിച്ചു

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു തിരിച്ച നാസയുടെ ആളില്ലാ റോക്കറ്റ് ആറാം സെക്കന്‍ഡില്‍ പൊട്ടിത്തെറിച്ചു

വിര്‍ജീനിയ: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്കു വേണ്ടി രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലേക്ക് അവശ്യ സാധനങ്ങളുമായി പോയ സ്വകാര്യ കമ്പനിയുടെ റോക്കറ്റ് വിക്ഷേപണത്തിനു പിന്നാലെ പൊട്ടിത്തെറിച്ചു.റോക്കറ്റില്‍ യാത്രികര്‍ ഇല്ലായിരുന്നു.

സ്വകാര്യ ഏജന്‍സിയായ ഓര്‍ബിറ്റല്‍ സയന്‍സസ് കോര്‍പ്പറേഷന്റെ വല്ലോപ്‌സ് ദ്വീപിലെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു റോക്കറ്റ് വിക്ഷേപണം.വിക്ഷേപിച്ച് ആറാം സെക്കന്‍ഡിലായിരുന്നു റോക്കറ്റ് പൊട്ടിത്തെറിച്ചത്.

ബാഹ്യ ഏജന്‍സികള്‍ വഴി നാസ നിരവധി ദൗത്യങ്ങള്‍ നടത്തുന്നുണ്ട്. ബഹിരാകാശ യാത്രയും ആളെ കൊണ്ടുപോകലും ഒരു വ്യവസായമായി വളര്‍ത്തുകയാണ് അമേരിക്കന്‍ ലക്ഷ്യം. ഇതിനാണ് ബാഹ്യ ഏജന്‍സികളെ നാസ ദൗത്യങ്ങള്‍ ഏല്‍പിക്കുന്നത്.

കോടിക്കണക്കിന് ഡോളറാണ് ബഹിരാകാശ യാത്രയ്ക്ക് സ്വകാര്യ ഏജന്‍സികള്‍ക്ക് നാസ നല്‍കുന്നത്. ഓര്‍ബിറ്റല്‍ സയന്‍സസ്, സ്‌പെയ്‌സ് എക്‌സ് തുടങ്ങിയ കമ്പനികളാണിവ.

2017ല്‍ യുഎസ് ബഹിരാകാശയാത്രികരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമങ്ങള്‍ സ്‌പെയ്‌സ് എക്‌സും ബോയിങ്ങും തുടങ്ങിയിട്ടുണ്ട്.

റോക്കറ്റ് പൊട്ടിത്തെറിച്ച പരാജയം നാസയ്ക്ക് വലിയ തിരിച്ചടിയാവും എന്ന് വിലയിരുത്തപ്പെടുന്നു 

Scroll To Top