Tuesday February 21, 2017
Latest Updates

രാജ്യാന്തര ബഹിരാകാശ നിലയം നാളെ കേരളത്തിന് മുകളില്‍

രാജ്യാന്തര ബഹിരാകാശ നിലയം നാളെ കേരളത്തിന് മുകളില്‍

കൊച്ചി: രാജ്യാന്തര ബഹിരാകാശ നിലയം നാളെ കേരളത്തിന് മുകളില്‍ പുലര്‍ച്ചെ 5.27 മുതല്‍ ആറ് മിനിറ്റോളം നഗ്‌ന നേത്രങ്ങള്‍ കൊണ്ട് ബഹിരാകാശ നിലയം കാണാനാകും. കേരളത്തിന്റെ തെക്ക് പടിഞ്ഞാറ് അറബി കടലിന് മുകളിലാണ് പുലര്‍ച്ചെ ബഹിരാകാശ നിലയം പ്രത്യക്ഷപ്പെടുക. 5.32 ഓടെ ബഹിരാകാശ നിലയത്തിന്റെ സ്ഥാനം ആന്ധ്ര ഓഡീഷ തീരത്തേക്ക് മാറും. ഇതോടെ കേരളത്തില്‍ നിന്നുള്ളവരുടെ കാഴ്ചയില്‍ നിന്ന് ബഹിരാകാശ നിലയം മറയും.

നക്ഷത്രം പോലെ തിളങ്ങുന്നതാണ് ബഹിരാകാശ നിലയം. സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ ഇപ്പോള്‍ ഏറ്റവും തിളക്കമുള്ളത് ഈ രാജ്യാന്തര ബഹിരാകാശ നിലയത്തിനാണ്. ശുക്രനോളം വലുപ്പവും അതിനേക്കാള്‍ തിളക്കവുമുണ്ട് ഈ ബഹിരാകാശ നിലയത്തിന്.

അമേരിക്ക, റഷ്യ, കാനഡ, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയിലെ ആറ് രാജ്യങ്ങളും ചേര്‍ന്നാണ് രാജ്യാന്തര ബഹിരാകാശ നിലയം സ്ഥാപിച്ചിരിക്കുന്നത്. ബഹിരാകാശത്ത് കൂടുതല്‍ കാലം താമസിച്ച് പഠനം നടത്തുന്നതിന് ലക്ഷ്യമിട്ട് നിര്‍മ്മിച്ച ഈ ബഹിരാകാശ നിലയത്തില്‍ ആറ് ശാസ്ത്രജ്ഞര്‍ താമസിച്ചു പഠനം നടത്തുന്നുണ്ട്.

Scroll To Top