Wednesday July 26, 2017
Latest Updates

രാജ്യത്തെ മുഴുവന്‍ ടോള്‍ പ്ലാസകളിലും ഇനി ഒരു സ്മാര്‍ട്ട് കാര്‍ഡ്

രാജ്യത്തെ മുഴുവന്‍ ടോള്‍ പ്ലാസകളിലും ഇനി ഒരു സ്മാര്‍ട്ട് കാര്‍ഡ്

ന്യൂഡല്‍ഹി: ഇനി ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനത്തെയും ടോള്‍ പ്ലാസകളിലൂടെ യാത്ര ചെയ്യാന്‍ ഏകീകൃത സ്മാര്‍ട്ട് കാര്‍ഡ് നിലവില്‍ വരുന്നു. ഇന്ത്യന്‍ ഹൈവേ മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് ആണ് എ സ്മാര്‍ട്ട് കാര്‍ഡ് അവതരിപ്പിക്കുന്നത്. ഇതിനായുള്ള പ്രാരംഭ നടപടികള ആരംഭിച്ചു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ) ഐഎച്ച്എംസിഎല്ലിന് ഇതിനായുള്ള നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ഇതോടെ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലൂടെയും ഈ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. ഐസിഐസിഐ ബാങ്കിന്റെ വിസ ഡെബിറ്റ് കാര്‍ഡിന്റെ രൂപത്തിലാണ് സ്മാര്‍ട്ട് കാര്‍ഡ് നിര്‍മ്മിക്കുന്നത്. നിലവില്‍ രാജ്യത്തെ രാജ്യത്തെ 16 നഗരങ്ങളിലെ സ്മാര്‍ട്കാര്‍ഡ് ഹോള്‍ഡേര്‍സിന്റെ കാര്‍ഡുകളില്‍ ടോള്‍ പ്ലാസയ്ക്കായി പ്രത്യേക ടാഗ് ലൈന്‍ ഉണ്ട്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ രാജ്യത്തെല്ലായിടത്തും ഈ രീതി നടപ്പിലാക്കാനാണ് തീരുമാനം.

Scroll To Top