Thursday April 27, 2017
Latest Updates

രാജ്യത്തിന്റെ കരുത്തും പ്രൗഡിയും വിളിച്ചോതി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍

രാജ്യത്തിന്റെ കരുത്തും പ്രൗഡിയും വിളിച്ചോതി  റിപ്പബ്ലിക് ദിനാഘോഷങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ കരുത്തും പ്രൗഡിയും വിളിച്ചോതി  റിപ്പബ്ലിക് ദിനാഘോഷങ്ങള്‍.ഡല്‍ഹി രാജ്പഥില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സല്യൂട്ട് സ്വീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയായിരുന്നു ആഘോഷങ്ങളിലെ മുഖ്യാതിഥി.

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിലാണ് വിശിഷ്ടാതിഥിയായ ബറാക് ഒബാമ ചടങ്ങുകള്‍ക്കെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും സേനാ മേധാവികളും ചേര്‍ന്ന് ഒബാമയെ സ്വീകരിച്ചു.

ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമര്‍പ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കമായത്.

പരമ്പരാഗത ശൈലിയില്‍ കുതിരപ്പടയുടെ അകന്പടിയോടെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്പഥിലേക്കെത്തി. തുടര്‍ന്ന് പ്രൗഡഗംഭീരമായ റിപ്പബ്ലിക് ദിന പരേഡ്.

ബി.എസ്.എഫിന്റെ ജന്‍ബാസ് ടീം ബുള്ളറ്റില്‍ അവതരിപ്പിച്ച അഭ്യാസ പ്രകടനങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെയും പത്‌നി മിഷേല്‍ ഒബാമയുടെയും കയ്യടി നേടി. ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങളോടെയാണ് രണ്ടു മണിക്കൂര്‍ നീണ്ട പരേഡ് അവസാനിച്ചത്.

കരനാവിക വ്യോമസേനകളുടെ വനിതാ സംഘങ്ങളായിരുന്നു പരേഡിലെ മുഖ്യ ആകര്‍ഷണം. ഇന്ത്യയുടെ സൈനിക ശക്തി പ്രകടമാക്കി ബ്രഹ്മോസ് മിസൈലുകളും, ഭീഷ്മ ടാങ്കുകളും, പിനാക മിസൈല്‍ ലോഞ്ചറുകളും രാജ്പഥിലൂടെ നീങ്ങി. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം പ്രകടമാക്കുന്നതായിരുന്നു വിവിധ സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളും വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്തരൂപങ്ങളും.

Scroll To Top