Thursday October 18, 2018
Latest Updates

രാജ്യം നഴ്‌സുമാരോട് കാട്ടുന്ന അവഗണനകള്‍ തുറന്ന് കാട്ടി അയര്‍ലണ്ടിലെ ഒരു സംഘം നഴ്സുമാര്‍, ചങ്ക് പിടയുന്ന വേദനയുമായി ഒരു കത്ത് !

ഡബ്ലിന്‍:വര്‍ദ്ധിച്ച ജോലിഭാരത്തില്‍ നിന്നും അയര്‍ലണ്ടിലെ നഴ്‌സുമാരെ രക്ഷിച്ചില്ലെങ്കില്‍ കൂടുതല്‍ നഴ്സുമാര്‍ രാജ്യം വിട്ട് പോകേണ്ടിവരുമെന്ന സൂചന നല്‍കി വാട്ടര്‍ഫോര്‍ഡില്‍ നിന്നുള്ള ഒരു സംഘം നഴ്സുമാര്‍ ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസിന് കത്തയച്ചു.

എത്ര പ്രതികൂല കാലാവസ്ഥയിലും ജോലിക്ക് പോകാന്‍ തയാറാണെങ്കിലും തങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ തുറന്നു കാണിച്ചുകൊണ്ട് ,ഏറെ സങ്കടത്തോടെ നഴ്‌സുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആരോഗ്യ മന്ത്രിയ്ക്കുള്ള കത്തും ഫോട്ടോയും വൈറലായിക്കൊണ്ടിരിക്കുകയാണ്..

വാട്ടര്‍ഫോര്‍ഡില്‍ നിന്നുള്ള ഈഫ ബട്‌ലര്‍ എന്ന സൈക്കാട്രിക് നഴ്സാണ്, സ്റ്റോം എമ്മയില്‍ രാജ്യം പ്രതിസന്ധിയില്‍ ആയിരിക്കുമ്പോഴും കനത്ത മഞ്ഞിലൂടെ രോഗികളുടെ ശുശ്രൂഷക്കായി പോകുന്ന നാല് പേരുടെ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.യാത്ര സൗകര്യങ്ങള്‍ ലഭിക്കാത്തതിനാലായിരുന്നു മൈനസ് 9 ഡിഗ്രി സെല്‍ഷ്യസ് തണുപ്പിലും ഇവര്‍ ആശുപത്രിയിലേയ്ക്ക് നടന്നു പോയത്.

‘ജോലിക്കായി നടന്നു പോകുന്നതിനെപ്പറ്റി പരാതിയില്ല. എന്നാല്‍ ഇത്തരത്തില്‍ ആത്മാര്‍ത്ഥമായി സേവനം ചെയ്തിട്ടും രാജ്യത്തെ നഴ്‌സുമാര്‍ അവഗണിക്കപ്പെടുന്നത് കാണുമ്പോള്‍ വിഷമം ഉണ്ട്’. പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെ ഈഫ വ്യക്തമാക്കി. ‘തങ്ങളുടെ കഴിവിനൊത്തു സേവനം ചെയ്യാന്‍ തയാറാണ്, എന്നാല്‍ അതിനുള്ള പിന്തുണ തങ്ങള്‍ക്കു കിട്ടുന്നില്ലെന്ന്’ അവര്‍ കൂട്ടിച്ചേര്‍ത്തു.

വാട്ടര്‍ഫോഡില്‍ സൈക്കാട്രിക് വിഭാഗത്തില്‍ വര്‍ക്ക് ചെയ്യുന്ന ഈഫ , താമസിയാതെ തന്നെ അയര്‍ലണ്ട് വിട്ട് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ നല്‍കുന്ന രാജ്യത്തേക്ക്  മാറുന്നതിനു തങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു എന്ന് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ആസ്‌ട്രേലിയയിലേയ്ക്ക് കുടിയേറാനുള്ള തയാറെടുപ്പിലാണ് ഈഫയും കൂട്ടുകാരും.പുതുതായി പഠിച്ചിറങ്ങുന്ന ഐറിഷ് നഴ്സുമാരില്‍ അധികവും രാജ്യം വിടുന്നതിന് ശമ്പളത്തിന്റെ കുറവ് രണ്ടാമത്തെ കാരണമേ ആവുന്നുള്ളൂ.അമിത ജോലിയും,ജോലി സ്ഥലത്തെ മാനസിക സംഘര്‍ഷവുമാണ് തദ്ദേശീയ നഴ്സുമാര്‍ ഒന്നാമത്തെ കാരണമായി അവര്‍ പറയുന്നത്.

വേണ്ടത്ര നഴ്‌സുമാരെ നിയമിക്കാന്‍ ഗവണ്മെന്റ് തയാറാകാത്തതില്‍ പ്രതിഷേധിച്ചു വാട്ടര്‍ഫോര്‍ഡില്‍ നിന്നുള്ള സൈക്കാട്രിക് നഴ്‌സുമാര്‍ സമരത്തിനിറങ്ങാന്‍ കഴിഞ്ഞ മാസം തീരുമാനം എടുത്തിരുന്നു. സൈക്കാട്രിക് നഴ്‌സുമാര്‍ ആയതിനാല്‍ തന്നെ തങ്ങള്‍ വളരെയധികം അവഗണന നേരിടേണ്ടി വരുന്നു എന്ന പരാതിയും ഇവര്‍ക്കുണ്ട്.

രാജ്യം തങ്ങള്‍ക്കു നല്‍കുന്ന വില എന്താണെന്ന് മനസിലാക്കുമ്പോളും രോഗികള്‍ക്ക് വേണ്ടി എല്ലാം മറന്നു സേവനം ചെയ്യാന്‍ തങ്ങള്‍ തയാറാണെന്നു അവര്‍ പറയുന്നു. ഇത്തരത്തില്‍ ആത്മാര്‍ത്ഥ സേവനം ചെയ്യുന്ന നഴ്‌സുമാരെയാണ് രാജ്യം നഷ്ട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു .

രാജ്യത്തുണ്ടായ പ്രതിസന്ധിയില്‍ ചില ആശുപത്രികളില്‍ സേവനം ചെയ്തിരുന്ന നഴ്‌സുമാരെ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്ത മുറിയില്‍ കൂട്ടത്തോടെ താമസിപ്പിച്ചത് സംബന്ധിച്ച് നേരത്തെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അതോടൊപ്പം രാജ്യം നഴ്‌സുമാര്‍ക്ക് വേണ്ടത്ര പരിഗണന നല്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നു വന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിക്കു നേരിട്ടു പരാതിയുമായി നഴ്‌സുമാര്‍ മുന്നോട്ടു വന്നിരിക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ് 

ഈഫ  അയച്ച കത്തിന്റെ പൂർണ്ണരൂപം  

Scroll To Top