Sunday April 23, 2017
Latest Updates

രാജ്യം ‘കുട്ടിച്ചോറാ’ക്കിയ ബെര്‍ട്ടി ആഹേനെതിരെ വീണ്ടും ഒരു പോസ്റ്റല്‍ ആക്രമണം:’പോയി മരിക്കാന്‍’ ഉപദേശം !

രാജ്യം ‘കുട്ടിച്ചോറാ’ക്കിയ ബെര്‍ട്ടി ആഹേനെതിരെ വീണ്ടും ഒരു പോസ്റ്റല്‍ ആക്രമണം:’പോയി മരിക്കാന്‍’ ഉപദേശം !

ഡബ്ലിന്‍ :മുന്‍ പ്രധാനമന്ത്രി ബെര്‍ട്ടി ആഹേനെതിരെ വീണ്ടുമൊരു ആക്രമണം. ഇത്തവണ മുന്‍പ്രധാനമന്ത്രിയെ ആക്രമിച്ചെത്തിയത് ഊന്നുവടിക്കുപകരം ഒരു പോസ്റ്റാണ്. പോസ്റ്റില്‍ വന്നത് ഒരു കയറും കൂടെ ഒരു കുറിപ്പും. ഈ കയറുപയോഗിച്ച് തൂങ്ങിമരിക്കാനാണ് കുറിപ്പില്‍ ഉപദേശിച്ചിരിക്കുന്നത്.
ഒടുവില്‍ മരിക്കേണ്ട കാര്യം ഉപദേശിച്ചുവരെ ബെര്‍ട്ടി ആഹേന് കുറിപ്പു ലഭിച്ചു. ഊന്നുവടി കൊണ്ട് തല്ലു കിട്ടിയ സംഭവം വിവാദമായി കത്തിനില്‍ക്കുന്ന സമയത്തുതന്നെ ഇത്തരത്തില്‍ ഒരു കുറിപ്പ് അദ്ദേഹത്തിന് ലഭിച്ചത് കൂടുതല്‍ വിവാദമാവുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി സീന്‍ ഒ’കാസി പബ്ബില്‍ വച്ചാണ് മദ്യപിച്ച് ലക്കുകെട്ട ഒരാള്‍ മുന്‍ പ്രധാനമന്ത്രിയെ ഊന്നുവടികൊണ്ടടിച്ചത്. വലിയ പരിക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും സംഭവം വിവാദത്തിന് തിരികൊളുത്തുകയായിരുന്നു. എന്നാല്‍ മുന്‍ പ്രധാനമന്ത്രി ആയിരുന്ന ബെര്‍ട്ടി ആഹേനെതിരെ നടക്കുന്ന ആദ്യ അക്രമമൊന്നുമല്ല ഇത്. പ്രധാനമന്ത്രി പദത്തില്‍ നിന്നും ഒഴിഞ്ഞശേഷം പല തവണയായി വാക്കുകള്‍ കൊണ്ടും മറ്റും പലതവണ ആക്രമിക്കപ്പെട്ട വ്യക്തിയാണ് ബെര്‍ട്ടി ആഹേന്‍.
അയര്‍ലണ്ടിനെ ഇത്രമാത്രം സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊടുത്തത് ബെര്‍ട്ടി ആഹേനാണെന്ന പൊതുജനാഭിപ്രായമാണ് അദ്ദേഹത്തിനെതിരെ അക്രമണവുമായി തിരിയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പലതരം ആക്രമണങ്ങള്‍ ഏതു വിധേനയും ഉണ്ടാവാം എന്നുള്ളതുകൊണ്ടുതന്നെ തന്റെ യാത്രകളും തിരഞ്ഞെടുക്കുന്ന വഴികളും അദ്ദേഹം ഇടക്കിടേ മാറ്റിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി പധത്തില്‍ നിന്നും ഒഴിഞ്ഞതിനു ശേഷം അദ്ദേഹത്തിന്റെ പോലീസ് പ്രൊട്ടക്ഷന്‍ എടുത്തുകളയുകയായിരുന്നു. ഗാര്‍ഡ െ്രെഡവറുടെ സേവനവും മുന്‍ പ്രധാനമന്ത്രിക്കു ലഭിക്കുന്നുമില്ല.
ഒരു കാര്‍െ്രെഡവര്‍ വിരോധത്തിന്റെ പേരില്‍ മുന്‍ പ്രധാനമന്ത്രിയെ വാഹനം കൊണ്ടിടിക്കാന്‍ നോക്കിയതാണ് ബെര്‍ട്ടി ആഹേനെതിരെ നടന്ന ആദ്യ ആക്രമണം. അതിലും പരിക്കുപറ്റാതെ ബെര്‍ട്ടി ആഹേന്‍ രക്ഷപ്പെടുകയായിരുന്നു.
ഇപ്പോഴത്തെ പ്രധാനമന്ത്രി എന്റ കെന്നിയാണ് മുന്‍ പ്രധാനമന്ത്രിയുടെ സെക്യൂരിറ്റി ഒഴിവാക്കിയത്. 2011ലെ ചിലവുചുരുക്കല്‍ നയങ്ങളുടെ ഭാഗമായി കൊണ്ടുവന്ന പരിഷ്‌കരണമായിരുന്നു അത്.

Scroll To Top