Saturday February 25, 2017
Latest Updates

രാജീവ ഗാന്ധി വധം: പ്രതികളെ വിട്ടയക്കില്ലെന്ന് ബിജെപി സര്‍ക്കാരും

രാജീവ ഗാന്ധി വധം: പ്രതികളെ വിട്ടയക്കില്ലെന്ന് ബിജെപി സര്‍ക്കാരും

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന പ്രതികളുടെ മോചനം നീളും. കേസില്‍ വെല്ലൂര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരെ വിട്ടയക്കേണ്ടതില്ലെന്ന യുപിഎ സര്‍ക്കാര്‍ നയം തന്നെ തുടരാന്‍ എന്‍ഡിഎ സര്‍ക്കാരും തീരുമാനിച്ചു. ഇവര്‍ ജീവപര്യന്തം തടവിനെക്കാള്‍ കൂടുതല്‍ ജയില്‍ശിക്ഷ അനുഭവിച്ച സാഹചര്യത്തില്‍ മൂവരെയും വെറുതെ വിടാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ യുപിഎ സര്‍ക്കാര്‍ ഭരണഘടന ബെഞ്ചിനെ സമീപിച്ചതോടെ പ്രതികളുടെ ജയില്‍ മോചനം നീളുകയായിരുന്നു. കേന്ദ്രത്തില്‍ മാറി വന്ന സര്‍ക്കാരും പ്രതികള്ക്ക് എതിരായ നിലപാട് സ്വീകരിച്ചതോടെ മൂവരുടെയും മോചനം ഇനിയും വര്‍ഷങ്ങള്‍ നീളുമെന്ന് ഉറപ്പായിരിക്കുകയാണ്. പ്രതികളെ വിട്ട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് പ്രതികളെ വിട്ടയക്കേണ്ടതില്ലെന്ന് കേന്ദ്രം തീരുമാനിച്ചത്.

Scroll To Top