Thursday November 23, 2017
Latest Updates

രാംനാംഥ് കോവിന്ദ് ഭാരതത്തിന്റെ പതിനാലാമത് രാഷ്ട്രപതി

രാംനാംഥ് കോവിന്ദ് ഭാരതത്തിന്റെ പതിനാലാമത് രാഷ്ട്രപതി

ന്യൂഡല്‍ഹി : ഭാരതത്തിന്റെ പതിനാലാമത് രാഷ്ട്രപതിയായി രാംനാംഥ് കോവിന്ദ് തിരഞ്ഞെടുക്കപ്പെട്ടു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അദ്ദേഹം യുപിഎ സ്ഥാനാര്‍ത്ഥി മീരാ കുമാറിനെയാണ് തോല്‍പ്പിച്ചത്.

കോവിന്ദിന് 65.65 ശതമാനം (7,02,644) വോട്ട് ലഭിച്ചപ്പോള്‍ എതിരാളി മീരാ കുമാറിന് 34.35 ശതമാനം (3,67,314) വോട്ട് മാത്രമാണ് ലഭിച്ചത്.

കര്‍ഷക കുടുംബത്തിലാണ് കോവിന്ദ് ജനിച്ചത്. ലളിതമായ ജീവിതരീതികളും ലളിതമായ ജീവിതശൈലിക്ക് ഉടമയാണ്. ബീഹാര്‍ ഗവര്‍ണറായിരുന്നു. രാജ്യസഭയില്‍ രണ്ടു തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രവര്‍ത്തിച്ചിട്ടുള്ള അഭിഭാഷകനാണ്.

കെ ആര്‍ നാരായണനു ശേഷം ഇന്ത്യയുടെ രണ്ടാമത്തെ ദലിത് രാഷ്ട്രപതിയായിരിക്കും അദ്ദേഹം.

സത്യപ്രതിജ്ഞ 25ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് കോവിന്ദ് അധികാരമേല്‍ക്കും. നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ആചാരപരമായ യാത്ര അയപ്പു നല്കുന്നതിനു പിന്നാലെ പുതിയ പ്രഥമ പൗരന്‍ രാഷ്ട്രപതി ഭവനിലേക്ക് ആനയിക്കപ്പെടും.

Scroll To Top