Monday May 01, 2017
Latest Updates

രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി

രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി. ഓപ്പറേഷന്‍ കുബെരയുമായി മുന്നോട്ട് പോയാല്‍ അധികകാലം മുന്നോട്ട് പോകില്ലെന്നാണ് ഭീഷണി. മൂന്ന് ദിവസം മുമ്പാണ് മന്ത്രിക്ക് മൂന്ന് ഭീഷണിക്കത്തുകള്‍ ലഭിച്ചത്. കത്തുകള്‍? ഇന്റലിജന്‍സ് ഡിജിപിക്ക് കൈമാറി. ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു.

ബ്ലേഡ് മാഫിയയ്‌ക്കെതിരെ ആഭ്യന്തര വകുപ്പ് ആരംഭിച്ച നടപടിയാണ് ഓപ്പറേഷന്‍ കുബേര. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നടത്തിയ പരിശോധനയില്‍ കൊള്ളപ്പലിശക്കാര്‍ക്കെതിരെ നൂറുകണക്കിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഭരണകക്ഷി നേതാക്കള്‍ക്ക് പങ്കാളിത്തമുള്ള സ്ഥാപനങ്ങള്‍ മുതല്‍ നിരവധി സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്ത് കേസേടുത്തിരിന്നു.

Scroll To Top