Wednesday August 23, 2017
Latest Updates

രണ്ട് വയസുകാരന്‍ മകനെ ബിയര്‍ കുടിപ്പിച്ച യുവതിക്ക് 8 മാസം തടവുശിക്ഷ

രണ്ട് വയസുകാരന്‍ മകനെ ബിയര്‍ കുടിപ്പിച്ച യുവതിക്ക് 8 മാസം തടവുശിക്ഷ

ഡബ്ലിന്‍: രണ്ട് വയസുകാരന്‍ മകനെ ബിയര്‍ കുടിപ്പിച്ച അമ്മയ്ക്ക് 8 മാസം തടവ് ശിക്ഷ. കൗണ്ടി കെറിയിലെ ലിസ്റ്റോവെല്‍ ജില്ലാ കോടതിയാണ് യുവതിയെ ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ഒരു വാഹന പരിശോധനയിലാണ് ഈ യുവതി കുടുങ്ങിയത്. മകനെ ബിയര്‍ കുടിപ്പിച്ച കേസില്‍ എട്ട് മാസം തടവും കത്തി കൈവശം വച്ച കേസില്‍ 5 മാസവും തടവ് ശിക്ഷ ലഭിച്ചു. 

ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ട രണ്ട് കേസുകളിലും ഈ യുവതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.സംഭവത്തില്‍ യുവതി മാപ്പ് ചോദിച്ചെങ്കിലും കോടതി വെറുതെ വിട്ടില്ല.ബല്ലിബ്യൂണിയന്‍ സ്വദേശിയായ യുവതിയാണ് ശിക്ഷിക്കപ്പെട്ടത്.ഒരു വാഹന പരിശോധനയിലാണ് യുവതി പിടിക്കപ്പെട്ടത്. യുവതിക്കൊപ്പം മുന്‍ സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് വയസുകാരന്‍ മകന്‍ ബിയര്‍ കുടിപ്പിച്ചതായി പരിശോധനയില്‍ വ്യക്തമായി. 

കാറില്‍ യുവതി ഉള്‍പ്പെടെ നാല് പേരുണ്ടായിരുന്നു. എല്ലാവരും മദ്യപിച്ചിരുന്നതായി ഗാര്‍ഡ നടത്തിയ പരിശോധനയില്‍ വ്യക്തമായി. രണ്ട് വയസുകാരന്റെ കൈവശം തുറന്ന നിലയില്‍ ഒരു ബിയര്‍ കുപ്പി ഉണ്ടായിരുന്നു. വിശന്നു നിലവിളിച്ച കുട്ടിയെ അശ്രദ്ധമായി ഒറ്റയ്ക്ക് ഇരുത്തിയിരിക്കുകയായിരുന്നു. കുട്ടിക്ക് മദ്യം നല്‍കിയതിനും കുട്ടിയെ ശ്രദ്ധിക്കാതെ അലക്ഷ്യമായി വിട്ടതിനുമാണ് കേസെടുത്തത്. 

Scroll To Top