Friday July 21, 2017
Latest Updates

രണ്ട് കാലില്‍ ജീവിച്ച ഫെയ്ത്ത് എന്ന നായ

രണ്ട് കാലില്‍ ജീവിച്ച ഫെയ്ത്ത് എന്ന നായ

ഒക്ലഹോമ: ലോകത്തിന് മുഴുവന്‍ പ്രചോദനമായി രണ്ട് കാലില്‍ ജീവിച്ച ഫെയ്ത്ത് എന്ന നായ മരിച്ചു. വിദേശ സേവനത്തിന് ശേഷം പരുക്കുകളോടെ നാട്ടില്‍ മടങ്ങി എത്തുന്ന സൈനികര്‍ക്ക് പ്രചോദനമേകാന്‍ ഫെയ്ത്തും യജമാനനും അവരെ സ്വീകരിക്കാന്‍ എത്തുമായിരുന്നു. ഇതോടെയാണ് ഫെയ്ത്ത് ലോകപ്രശസ്തനായത്. കുറവുകളെ അതിജീവിച്ച് ജീവിത വിജയം നേടാന്‍ നിരവധി പേര്‍ക്ക് പ്രചോദനം നല്‍കിയ നായക്കുട്ടിയാണ് ഫെയ്ത്ത്. 

ഫെയ്ത്തിന്റെ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി അമേരിക്കാന്‍ സൈന്യം അവള്‍ക്ക് ഇ5 സര്‍ജന്റ് പദവി നല്‍കി ആദരിച്ചിരുന്നു. രോഗബാധിതയായ ഫെയ്ത്ത് പന്ത്രണ്ടാം വയസിലാണ് ലോകത്തോട് വിട പറഞ്ഞത്. ഫെയ്ത്തിന്റെ യജമാനന്‍ ജൂഡ് ആണ് ഈ വിവരം ലോകത്തെ അറിയിച്ചത്. ഫെയ്ത്തിന്റെ എല്ലാ ആരാധകരോടും സ്‌നേഹിതരോടും ഒരു ദുഃഖവാര്‍ത്ത, ഫെയ്ത്ത് ഈ ലോകം വിട്ടുപോയിരിക്കുന്നു. ഇതായിരുന്നു ജൂഡ് വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത സന്ദേശം. 
FaithCollage
ജൂഡിന്റെ മകന്‍ റൂബന് ഫെയ്ത്തിനെ വഴിയില്‍ ലഭിച്ചതാണ്. ശാരീരിക അവശതകളുള്ള നായയെ ഉപേക്ഷിക്കാന്‍ നിരവധി പേര്‍ ഉപദേശിച്ചെങ്കില്‍ ഇവര്‍ ചെവിക്കൊണ്ടില്ല. യജമാനന്റെയും കുടുംബത്തിന്റെയും സ്‌നേഹത്തിന്റെ തണലില്‍ ഫെയ്ത്ത് തന്റെ കുറവുകളെ അതിവേഗം അതിജീവിച്ചു.

Scroll To Top