Sunday February 26, 2017
Latest Updates

രണ്ടു വയസ്സുകാരന്‍ തിയോ കോസ്‌റ്റെല്ലോയെ തിരിച്ചുകിട്ടിയ ആഹ്ലാദത്തില്‍ അമ്മ…..

രണ്ടു വയസ്സുകാരന്‍ തിയോ കോസ്‌റ്റെല്ലോയെ തിരിച്ചുകിട്ടിയ ആഹ്ലാദത്തില്‍ അമ്മ…..

ലിമറിക്ക് :ഇത് തിയോ കോസ്‌റ്റെല്ലോ. സെന്റ് പാട്രിക് ദിനാഘോഷങ്ങള്‍ കഴിഞ്ഞ് സന്തോഷപൂര്‍വ്വം ആളുകള്‍ വിശ്രമിക്കുമ്പോള്‍ ആരും അറിയാതെ പുറത്ത് റോഡിലേക്കിറങ്ങി അപകടമൊന്നും കൂടാതെ അമ്മയുടെ കൈകളിലേക്ക് തിരികെ എത്തിച്ചേര്‍ന്ന രണ്ടുവയസ്സുകാരന്‍. ഇപ്പോഴും ഒരു ഭയം ആ അമ്മയുടെ കണ്ണുകളില്‍ നിന്നും വിട്ടുമാറിയിട്ടില്ലായിരുന്നു.

തിരക്കുള്ള ഒരു ദിനത്തിന്റെ അവസാനത്തില്‍ ഒരു റോഡ് തന്നെ മുറിച്ചുകടന്ന് കുട്ടി ഡബ്ലിന്‍ റോഡിലേക്ക് പ്രവേശിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലിമറിക്കിലെ സെന്റ് പാട്രിക് റോഡിലുള്ള ആസ്പന്‍ ഗാര്‍ഡനിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് തിയോ ആരുമറിയാതെ ഈ ‘ഒളിച്ചോട്ടം’ നടത്തിയത്.

ലിമറിക്കില്‍ നിന്നും ഡബ്ലിനിലേക്കുള്ള എന്‍ 7 റോഡിലൂടെ അപ്പോഴും വാഹനങ്ങള്‍ പോകുന്നുണ്ടായിരുന്നു. ട്രാഫിക് ലൈറ്റുകളുടെ സഹായത്തിലാണ് കുട്ടി റോഡുമുറിച്ചുകടന്ന് നടന്നത്. കുട്ടിയുടെ നടത്ത്ം 21കാരനായ വിദ്യാര്‍ത്ഥി ജെയിംസ് റ്യാന്‍ കാണുന്നതുവരെ തുടര്‍ന്നു. തന്റെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി കുട്ടിയെ അലഞ്ഞുതിരിയുന്നരൂപത്തില്‍ കണ്ടതിനാല്‍ ജെയിംസ് ഗാര്‍ഡയെ വിവരമറിയിക്കുകയായിരുന്നു

തിയോയുടെ അമ്മ ക്രിസ്റ്റീന്‍ കോസ്‌റ്റെല്ലോ ആറുവയസ്സുകാരന്‍ ജാക്കിന്റെയും ഒരു വയസ്സുകാരി ലോറേനിന്റെയും അമ്മ കൂടിയാണ്. കുട്ടിയെ അപകടമില്ലാതെ തിരിച്ചുകിട്ടിയതിലുള്ള സന്തോഷവും ജെയിംസിനോടും ഗാര്‍ഡ അധികൃതരോടും ഉള്ള കടപ്പാടും ആ അമ്മ മാധ്യമങ്ങളിലൂടെ അറിയിച്ചു കഴിഞ്ഞു.

കഴിഞ്ഞ ദിവസം തിരക്കുകളും ക്ഷീണവും കാരണം മുന്‍വശത്തെ വാതില്‍ കൃത്യമായ പൂട്ടുകളില്ലാതെയാണ് പൂട്ടിയത്. എന്നാല്‍ ക്രിസ്റ്റീന്‍ അത് ശ്രദ്ധിക്കാതെ രാത്രി പതിനൊന്നുമണിയോടെ ഉറങ്ങാന്‍ പോവുകയായിരുന്നു. സിംഗിള്‍ പാരന്റായ ഇവരെ ഗാര്‍ഡ വിളിച്ചുണര്‍ത്തിയത് പുലര്‍ച്ചെ 3.45നാണ്.

താന്‍ ഉറങ്ങുകയായിരുന്നുവെന്നും പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന ധാരണയിലായിരുന്നു താനെന്നും എന്നാല്‍ തുടര്‍ന്നാണ് താഴെ നിന്ന് ഗാര്‍ഡ ഇവിടാരുമില്ലേയെന്ന് വിളിച്ചു ചോദിക്കുന്നത് കേട്ടതെന്നും ക്രിസ്റ്റീന്‍ പറഞ്ഞു.

ശബ്ദം കേട്ട് താഴെ ചെന്നപ്പോള്‍ ഗാര്‍ഡ തനിക്ക് ആണ്‍കുട്ടികളുണ്ടോ എന്ന് ചോദിച്ചു. തുടര്‍ന്ന് നോക്കിയപ്പോഴാണ് തിയോ റൂമിലില്ലെന്ന് മനസിലായത്. ഗാര്‍ഡ മൊബൈലില്‍ ഉണ്ടായിരുന്ന ഫോട്ടോ കാണിച്ചു. അത് തന്റെ മകന്‍ തന്നെയാണെന്നു ഉറപ്പുവരുത്തിയിട്ട് തിരികെ അവനെ കൊണ്ടുവരാനായി പോവുകയായിരുന്നുവെന്ന് ക്രിസ്റ്റീന്‍ പറഞ്ഞു. ആ സമയത്ത് തിയോ ഹെന്റി സ്ട്രീറ്റ് ഗാര്‍ഡ സ്‌റ്റേഷനിലായിരുന്നു.

പേടിയും ആശ്വാസവും ഒരുമിച്ചു വന്ന നിമിഷങ്ങളായിരുന്നു അതെന്നാണ് ക്രിസ്റ്റീന്‍ ഓര്‍ക്കുന്നത്. കുട്ടിയെ സുരക്ഷിതനായി തിരച്ചെത്തിക്കന്‍ സഹായിച്ച ലിമറിക്ക് വിദ്യാര്‍ത്ഥി ജെയിംസിനും ക്രിസ്റ്റീന്‍ നന്ദി പറഞ്ഞു. കില്‍ക്കെന്നിയിലുള്ള വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു ജെയിംസ് കുട്ടിയെ കാണുന്നത്. തുടര്‍ന്നാണ് ഗാര്‍ഡയെ വിവരമറിയിച്ചത്.

തിയോയുടെ ചേട്ടന്‍ ജാക്കിന്റെ സ്‌കൂളിലേക്കുള്ള വഴിയിലൂടെയാണ് തിയോ നീങ്ങിയത്. നീല സ്ലീപ് ഡ്രസും കൊച്ചുകുട്ടിയുടെ പിങ്ക് കളര്‍ ഷാളും ആയിരുന്നു തിയോ ധരിച്ചിരുന്നത്. ജെയിംസ് തന്റെ ടിഷര്‍ട്ട് തിയോയെ ധരിപ്പിച്ചു തണുപ്പില്‍ നിന്ന് കുഞ്ഞിനെ സുരക്ഷിതനാക്കി നിര്‍ത്തിയിരുന്നു.

കുട്ടിയുടെ വീട് കണ്ടെത്താനും ഗാര്‍ഡയും ജെയിംസു പരിസരപ്രദേശങ്ങളില്‍ മുഴുവന്‍ തിരഞ്ഞിരുന്നു. ഒടുവിലാണ് മുന്‍വാതില്‍ തുറന്നിട്ട നിലയില്‍ ക്രിസ്റ്റീന്റെ വീട് ശ്രദ്ധയില്‍പ്പെട്ടത്. കുട്ടി അപകടമൊന്നും കൂടാതെ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് ക്രിസ്റ്റീന്‍

Scroll To Top